കവിയും ആക്ടിവിസ്റ്റുമായ വരവരറാവുവിന് ജാമ്യം നിഷേധിച്ച് ബോംബെ ഹെക്കോടതി

single-img
12 November 2020

ഭീമ കൊറെഗാവ് സംഘര്‍ഷ കേസില്‍ വിചാരണ കാത്ത് ജയിലില്‍ക്കഴിയുന്ന കവിയും ആക്ടിവിസ്റ്റുമായ വരവരറാവുവിന് ബോംബെ ഹെക്കോടതി ജാമ്യം നിഷേധിച്ചു. അദ്ദേഹത്തിന്റെ ചികിത്സയ്ക്ക് ആവശ്യമായ മെഡിക്കല്‍ സഹായങ്ങള്‍ നല്‍കണമെന്ന് ഹൈക്കോടതി എന്‍ഐഎയോടും ജയില്‍ അധികൃതരോടും ആവശ്യപ്പെടുകയും ചെയ്തു.

ജയിലില്‍ റാവു അവശനിലയില്‍ കിടപ്പിലാണെന്നും ഡയപ്പര്‍ അടക്കമുള്ളവ ഉപയോഗിക്കേണ്ട വിധത്തില്‍ രോഗബാധിതനും ക്ഷീണിതനുമാണെന്ന് കുടുംബം ഹൈക്കോടതിയെ അറിയിച്ചു. എന്നാല്‍ ഡോക്ടര്‍മാരോട് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി വരവരറാവുവിനെ ചികിത്സിക്കാനാണ് കോടതി നിര്‍ദേശിച്ചത്.

വരവരറാവുവിന്റെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഹരജി വീണ്ടും ചൊവ്വാഴ്ച പരിഗണിക്കുമെന്നും കോടതി പറഞ്ഞു. 2018 ലായിരുന്നു വരവരറാവുവിനെ അറസ്റ്റ് ചെയ്തത്. അവസാന 26 മാസമായി അദ്ദേഹം ജയിലില്‍ കഴിയുകയാണ്.