അച്ഛന്റെ ഫോണിൽ കളിക്കാറുള്ള മകൻ അച്ഛന്റെ ഫോണിലേക്കു ഒരു ആപ്ലിക്കേഷൻ ഇൻസ്​റ്റാൾ ചെയ്​തു; നഷ്​ടമായതു 9 ലക്ഷം രൂപ

single-img
9 November 2020

മകൻ അച്ഛന്റെ ഫോണിൽ ഒരു ആപ്പ്ളിക്കേഷൻ ഇൻസ്റ്റാൾ ചെയ്തതിനു പിന്നാലെ അച്ഛന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നു 9 ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടതായി പരാതി. നാഗ്​പുരിൽ കഴിഞ്ഞ ബുധനാഴ്​ച വൈകിട്ടാണ്​​ സംഭവം.നാഗ്​പുർ കൊറാഡിയിൽ താമസിക്കുന്ന അശോക്​ മാൻവാടെയുടെ പണമാണ്​ നഷ്​ടപ്പെട്ടതു. പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്.

15 വയസ്സ് കാരനായ മകൻ അശോകിന്റെ ഫോൺ എടുത്ത്​ കളിക്കുക പതിവായിരുന്നു. കഴിഞ്ഞ ബുധനാഴ്​ച വൈകിട്ടും മകൻ ഫോൺ എടുത്തു ഈ സമയം ഡിജിറ്റൽ പേയ്​മെൻറ്​ കമ്പനിയുടെ കസ്​റ്റമർ കെയറിൽനിന്നാണെന്ന്​ പരിചയപ്പെടുത്തി അജ്ഞാതൻ വിളിച്ചു. അശോകിന്റെ ഡിജിറ്റൽ പേയ്​മെൻറ്​ അക്കൗണ്ടിന്റെ ക്രഡിറ്റ്​ പരിധി ഉയർത്തിയതായും അതിനാൽ ഒരു ആപ്ലിക്കേഷൻ ഡൗൺലോഡ്​ ചെയ്യണമെന്നും അജ്ഞാതൻ 15കാരന്​ നിർദേശം നൽകി.

കുട്ടി ആപ്ലി​ക്കേഷൻ ഡൗൺലോഡ്​ ചെയ്​തതോടെ അശോകിന്റെ ബാങ്ക്​ അക്കൗണ്ടിൽനിന്ന്​ 8.95 ലക്ഷം നഷ്​ടമാകുകയായിരുന്നുവെന്ന്​ പൊലീസ്​ പറഞ്ഞു. ഐ.ടി വകുപ്പ്​ പ്രകാരം കേസെടുത്ത്​ പൊലീസ്​ അന്വേഷണം ആരംഭിച്ചു.