മൂന്നുതവണ മത്സരിച്ചവർക്ക് സീറ്റ് നൽകരുത്: മാത്യു കുഴൽനാടൻ

single-img
8 November 2020
Mathew Kuzhalnadan

തദ്ദേശസ്വയംഭരണ തെരെഞ്ഞെടുപ്പിൽ തുടർച്ചയായി മൂന്ന് തവണ മത്സരിച്ചവർക്ക് ഇനി സീറ്റ് നൽകരുതെന്ന് കെപിസിസി(KPCC) ജനറൽ സെക്രട്ടറി മാത്യു കുഴൽനാടൻ(Mathew Kuzhalnadan). ഇക്കാര്യം ആവശ്യപ്പെട്ട് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന് (Mullappally Ramachandran) കുഴൽനാടൻ കത്ത് നൽകി.

തുടർച്ചയായി മത്സരിച്ചവർ സ്വന്തം കുടുംബത്തിലുള്ളവരെ സ്ഥാനാർത്ഥികളാക്കുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മഹിളാ കോൺഗ്രസ് ദളിത് കോൺഗ്രസ് സംഘടനാ പ്രവർത്തകരെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ(Kerala Local Body Elections) സ്ഥാനാർത്ഥികളായി പരിഗണിക്കണമെന്നും കുഴൽനാടൻ കത്തിൽ ആവശ്യപ്പെടുന്നു. 

തിരഞ്ഞെടുപ്പിൽ പുതിയ മുഖങ്ങൾ വേണമെന്ന് നേരത്തെ യൂത്ത് കോൺ​ഗ്രസും ആവശ്യപ്പെട്ടിരുന്നു. യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഷാഫി പറമ്പിലാണ് ഈ ആവശ്യവുമായി രം​ഗത്ത് വന്നത്. തെരഞ്ഞെടുപ്പിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് അർഹമായ പ്രതിനിധ്യം നൽകണം. ഉപതിരഞ്ഞെടുപ്പുകളിൽ യുവാക്കൾക്ക്‌ അർഹമായ പ്രാതിനിധ്യം കിട്ടിയിരുന്നെങ്കിൽ ഫലം മറ്റൊന്ന് ആകുമായിരുന്നുവെന്നും ഷാഫി തൃശ്ശൂരിൽ പറഞ്ഞു.

Content: Local Body Election Candidateship should be limited to 3 times: KPCC General Secretary Mathew Kuzhalnadan to his Party