ഒടുവിൽ ട്രമ്പ് തോറ്റു; ജോ ബൈഡൻ 46-ാമത് അമേരിക്കൻ പ്രസിഡന്റ്

single-img
7 November 2020
Joe Biden Winner

അമേരിക്കൻ പ്രസിഡന്റ് തെരെഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡന് (Joe Biden) തിളക്കമാർന്ന വിജയം. ഇരുപത് ഇലക്ടറൽ സീറ്റുകളുള്ള പെൻസിൽവാനിയയിൽ വിജയിച്ചതോടെയാണ് 46-ആമത് അമേരിക്കൻ പ്രസിഡന്റ് (46th President of USA) സ്ഥാനത്തേയ്ക്കുള്ള മത്സരത്തിൽ ജോ ബൈഡന്റെ വിജയം പ്രഖ്യാപിക്കപ്പെട്ടത്.

നിലവിൽ 284 ഇലക്ടറൽ കോളജ് സീറ്റുകളിലാണ് ജോ ബൈഡൻ വിജയമുറപ്പിച്ചത്. നിലവിൽ ജോ ബൈഡൻ ലീഡ് ചെയ്യുന്ന ബാക്കിയുള്ള സ്റ്റേറ്റുകളിലെ ഫലംകൂടി അനുകൂലമാണെങ്കിൽ മുന്നൂറിലധികം ഇലക്ടറൽകോളജ് സീറ്റുകളുടെ പിന്തുണയോടെയായിരിക്കും ബൈഡൻ അമേരിക്കൻ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുക.ജോസഫ് റോബിനെറ്റെ ബൈഡൻ ജൂനിയർ എന്ന ജോ ബൈഡൻ 1946-ൽ പെൻസിൽവാനിയയിലെ സ്ക്രാന്റൻ എന്ന സ്ഥലത്താണ് ജനിച്ചത്. 1972ലാണ് ബൈഡൻ ആദ്യമായി സെനറ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടത്. അമേരിക്കൻ ചരിത്രത്തിലെ ആറാമത്തെ പ്രായം കുറഞ്ഞ സെനറ്ററായിരുന്നു അദ്ദേഹം. ആറു തവണ സെനറ്റംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2009ൽ വൈസ് പ്രസിഡന്റാകുന്നതിന് വേണ്ടി സ്ഥാനം ഒഴിയുന്ന സമയത്ത് അമേരിക്കൻ സെനറ്റിലെ ഏറ്റവും മുതിർന്ന നാലാമത്തെ സെനറ്റംഗമായിരുന്നു ജോ ബൈഡെൻ. 2012ൽ നടന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിലും ഒബാമയും ബൈഡെനും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

ജോ ബൈഡന്റെ പാനലിലെ ഇന്ത്യൻ വംശജയായ കമല ഹാരിസ് അമേരിക്കയുടെ ആദ്യ വനിതാ വൈസ് പ്രസിഡന്റ് ആകും. അമേരിക്കയുടെ ആദ്യത്തെ കറുത്ത വർഗ്ഗക്കാരിയായ ഐസ് പ്രസിഡന്റ് ആയിരിക്കും കമൽ ഹാരിസ്.

Content: Joe Biden elected president