അച്ഛന്‍ തുടങ്ങിയ പാര്‍ട്ടിയുമായി തനിക്ക് ബന്ധമില്ല ; ആരാധകര്‍ അതില്‍ ചേരരുതെന്ന് വിജയ്‌

single-img
5 November 2020

താന്‍ സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചെന്ന വാര്‍ത്ത നിഷേധിച്ച് തമിഴ് സൂപ്പര്‍ താരം വിജയ്. തന്റെ ഫാന്‍സ് അസോസിയേഷനെ സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടിയാക്കി രജിസ്റ്റര്‍ ചെയ്യാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ നല്‍കിയെന്ന വാര്‍ത്തയാണ് താരം നിഷേധിച്ചത്.തന്റെ അച്ഛന്‍ തുടങ്ങിയ പാര്‍ട്ടിക്കും തനിക്കും തമ്മില്‍ ബന്ധമില്ലെന്നും, ആരാധകര്‍ ആരും ഈ പാര്‍ട്ടിയില്‍ ചേരരുതെന്നും വിജയ് പറയുന്നു.

പാര്‍ട്ടിക്ക് വേണ്ടി തന്റെ പേരോ ചിത്രമോ ഉപയോഗിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്നും വിജയ് പഅറിയിച്ചു. ‘അഖിലേന്ത്യാ ദളപതി വിജയ് മക്കള്‍ ഇയക്കം’ എന്ന പേരിലാണ് ഫാന്‍സ് സംഘടന വിജയ്‌ രജിസ്റ്റര്‍ ചെയ്യുന്നത് എന്ന രീതിയിലാണ് വാര്‍ത്തകള്‍ പുറത്തുവന്നത്.

ഈ സംഘടനയുടെ ജനറല്‍ സെക്രട്ടറിയായി അച്ഛനും സംവിധായകനുമായ എസ്എ ചന്ദ്രശേഖറും ട്രഷററായി അമ്മ ശോഭയേയുമാണ് അപേക്ഷയില്‍ ചേര്‍ത്തിട്ടുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. വിജയുടെഫാന്‍സ് അസോസിയേഷനെ പാര്‍ട്ടിയാക്കി മാറ്റുമെന്ന് എസ്എ ചന്ദ്രശേഖര്‍കഴിഞ്ഞദിവസങ്ങളില്‍ വ്യക്തമാക്കിയിരുന്നു.