മാവോയിസ്റ്റായാല്‍ മരിച്ച് വീഴേണ്ടവരാണെന്ന നിലപാട് സര്‍ക്കാരിനില്ല: മുഖ്യമന്ത്രി

single-img
5 November 2020

കഴിഞ്ഞ ദിവസം വയനാട്ടില്‍ നടന്ന മാവോയിസ്റ്റ് വേട്ടയില്‍ പ്രതികരണവുമായി സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍. മാവോയിസ്റ്റായാല്‍ ഏതെങ്കിലും തരത്തില്‍ മരിച്ച് വീഴേണ്ടവരാണെന്ന നിലപാട് സര്‍ക്കാരിനില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വടക്കന്‍ കേരളത്തില്‍ ജാഗ്രത ഏര്‍പ്പെടുത്തിയിരുന്നു. വയനാട് ജില്ലയില്‍ മാവോയിറ്റ് സംഘത്തിന്റെ ഭാഗത്ത് നിന്ന് ആക്രമണം ഉണ്ടായി. പോലീസിന് നേര്‍ക്ക് ആദ്യം വെടി ഉതിര്‍ത്തത് മാവോവാദികളാണ്. അതേസമയം മുന്‍കരുതല്‍ സ്വീകരിച്ചതിനാല്‍ പോലീസിന് ആള്‍ നാശം ഉണ്ടായില്ല.

ആയുധധാരികളായ 5 പേര്‍ സംഘത്തില്‍ ഉണ്ടായിരുന്നു. ആത്മരക്ഷാര്‍ത്ഥമാണ് പോലീസ് വെടി ഉതിര്‍ത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് വയനാട്ടില്‍ മാവോയിസ്റ്റുകളുമായി നടന്ന ഏറ്റുമുട്ടലില്‍ മാവോവാദിയായ തമിഴനാട് സ്വദേശി വേല്‍മുരുകന്‍ കൊല്ലപ്പെട്ടത്.