ഭാരത് മാതാ കീ ജയ്‌ യും, ജയ് ശ്രീറാമും വിളിക്കുന്നത് ഇഷ്ടപ്പെടാത്തവര്‍ക്ക് അര്‍ഹമായ മറുപടി നല്‍കണം; തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി

single-img
3 November 2020

ബീഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കവേ പ്രതിപക്ഷമായ ആര്‍ജെഡിയേയും പ്രതിപക്ഷ കക്ഷികളെയും രാഷ്ട്രീയമായി കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്തെ 15 വര്‍ഷത്തെ ലാലു പ്രസാദ് യാദവിന്റെയും റാബ്രി ദേവിയുടെയും ഭരണം ജംഗിള്‍ രാജാണെന്ന് പ്രധാനമന്ത്രി ആരോപിച്ചു. അത്തരത്തിലുള്ള ഭരണത്തിന്റെ ഉപജ്ഞാതാക്കളായവര്‍ക്ക് ഭാരത് മാതാ കീ ജയിയും, ജയ് ശ്രീറാമും ബീഹാറിലെ ജനങ്ങള്‍ വിളിക്കുന്നത് കേള്‍ക്കാന്‍ താത്പര്യമില്ലെന്ന വര്‍ഗീയ പരാമര്‍ശവും അദ്ദേഹം നടത്തി.

” ബീഹാറില്‍ ജനങ്ങള്‍ ഭാരത് മാതാ കീ ജയിയും, ജയ് ശ്രീറാമും വിളിക്കുന്നത് ഇഷ്ടപ്പെടാത്ത ചിലരുണ്ട്. അത്തരത്തിലുള്ള ചിലര്‍ ഒത്തുചേര്‍ന്ന് ഇപ്പോള്‍ വോട്ട് ചോദിക്കുകയാണ്.

അവര്‍ക്ക് അര്‍ഹിക്കുന്ന മറുപടി നല്‍കേണ്ടത് ആവശ്യമാണ്”, പ്രധാനമന്ത്രി പറഞ്ഞു.അതേപോലെ തന്നെ ബീഹാറിലെ നിതീഷ് കുമാര്‍-ബിജെപി ഭരണം ജനങ്ങളില്‍ നിന്ന് അരക്ഷിതത്വവും, ഇരുട്ടും നീക്കിയെന്നും ബീഹാറിന്റെ ശോഭനമായ ഭാവിക്കായി എന്‍ഡിഎക്ക് വോട്ട് ചെയ്യണമെന്നും മോദി ആവശ്യപ്പെട്ടു.