ഉത്ര വധക്കേസ്: കുറ്റം നിഷേധിച്ച് സൂരജ്; വിചാരണ ഡിസംബര്‍ ഒന്നിന് ആരംഭിക്കും

single-img
2 November 2020

ഉത്ര വധക്കേസ് വിചാരണ ആരംഭിക്കുന്നതിന്റെ മുന്നോടിയായി കേസിന്റെ കുറ്റപത്രം കോടതിയില്‍ വായിച്ചു കേള്‍പ്പിച്ചു. ഡിസംബര്‍ ഒന്നിനാണ് വിചാരണ ആരോംഭിക്കുന്നത്. എന്നാല്‍, കുറ്റം നിഷേധിച്ചു പ്രതി സൂരജ് കോടതിയിൽ ജാമ്യഅപേക്ഷ നൽകി. സൂരജിന്റെ ജാമ്യാപേക്ഷ കോടതി തള്ളുകയും ചെയ്തു.

ആറ് മാസത്തിലേറെയായി പൊലീസ് കസ്റ്റഡിയിലാണെന്ന് ജാമ്യം ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷയില്‍ സൂരജ് പറഞ്ഞിരുന്നെങ്കിലും ആവശ്യം തള്ളുകയായിരുന്നു. നേരത്തെ, മാധ്യമങ്ങള്‍ക്ക് മുന്നില്‍ സൂരജ് കുറ്റസമ്മതം നടത്തിയിരുന്നു. അടൂര്‍ പറക്കോടുള്ള വീട്ടില്‍ തെളിവെടുപ്പിന് എത്തിച്ചപ്പോഴായിരുന്നു പ്രതി കുറ്റസമ്മതം നടത്തിയത്.

അഞ്ചല്‍ ഏറത്ത് ഉത്രയെ ഭര്‍ത്താവ് കാരംകോട് ശ്രീസൂര്യയില്‍ സൂരജ് (27) മൂര്‍ഖനെ കൊണ്ട് കടിപ്പിച്ചു കൊല്ലുകയായിരുന്നു. പാമ്പിനെ പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതുള്‍പ്പെടെ അപൂര്‍വ അന്വേഷണ നടപടികള്‍ ഉണ്ടായ കേസാണിത്.