കള്ളപ്പണം: പിടി തോമസ് എംഎല്‍എക്കെതിരെ പ്രാഥമിക വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

single-img
2 November 2020

കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് പിടി തോമസ് എംഎല്‍എക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. പിടി തോമസിനെതിരെ നിലവില്‍ പ്രാഥമിക അന്വേഷണത്തിനാണ് വിജിലന്‍സ് വകുപ്പിന്റെ ഉത്തരവിറങ്ങിയിരിക്കുന്നത്.

കൊച്ചിയിലെ ഇടപ്പള്ളി ഭൂമി വിഷയത്തിലെ വിവാദമായ കള്ളപ്പണ ഇടപാട് സംബന്ധിച്ചാണ് അന്വേഷണം നടത്തുന്നത്. വിവാദമായ ഈ ഇടപാടില്‍ പിടി തോമസിന്റെ സാന്നിധ്യത്തിലാണ് കള്ളപ്പണം നല്‍കിയതെന്നതാണ് ആരോപണം ഉയര്‍ന്നത്.

പി ടി തോമസിന്റെ ഇടപാടുകള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് ലഭിച്ച പരാതികള്‍ പരിഗണിച്ചാണ് നിലവില്‍ അന്വേഷണത്തിന് ഉത്തരവിറങ്ങിയിരിക്കുന്നത്. അതേസമയം എംഎല്‍എയ്‌ക്കെതിരെ പ്രാഥമിക അന്വേഷണത്തിന് സ്പീക്കര്‍ ശ്രീരാമകൃഷ്ണനും അനുമതി നല്‍കിയിരുന്നു.