രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കേണ്ടി വന്നാലും ബിജെപിയുമായി സഖ്യമില്ല: മായാവതി

single-img
2 November 2020

യാതൊരു കാരണത്താലും ബിജെപിയുമയി ഒരുതരത്തിലുള്ള സഖ്യത്തിനും ഒരുക്കമല്ലെന്ന് ബിഎസ്പി അധ്യക്ഷ മായാവതി. ഇനി രാഷ്ട്രീയത്തിൽ നിന്ന് തനിക്ക് വിരമിക്കേണ്ടി വന്നാല്‍ പോലും ബിജെപിയുടെ കൂട്ട് പിടിക്കില്ലെന്നും മായാവതിപറഞ്ഞു. സംസ്ഥാനത്ത് സമാജ്​വാദി പാർട്ടി സ്ഥാനാർത്ഥികളെ തോൽപ്പിക്കണമെന്ന്​ മായാവതി ആഹ്വാനം ചെയ് തതിന് പിന്നാലെയാണ് മായാവതി ബിജെപിക്കൊപ്പം പോകുമെന്ന അഭ്യൂഹങ്ങൾ ശക്​തമായത്​.

പക്ഷെ ബിജെപിയെ പോലൊരു വർഗീയ പാർട്ടിയുമായി സഹകരിക്കുന്നതിലും നല്ലത് രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നതാണെന്ന് മായാവതി അഭിപ്രായപ്പെട്ടു. ‘ഒരിക്കലും ബിഎസ്പിയും ബിജെപിയും തമ്മിലുള്ള സഖ്യം വരാനിരിക്കുന്ന ഒരു തെരഞ്ഞെടുപ്പുകളിലും സാധ്യമാവില്ല.

ഒരിക്കലും ഒരു വർഗീയ പാർട്ടിയുമായി സഹകരിച്ച് മത്സരിക്കാൻ ബിഎസ്പിക്ക് സാധ്യമാവില്ല. ജനങ്ങള്‍ക്കെല്ലാം, എല്ലാ മതങ്ങൾക്കും ഗുണമുണ്ടാകണമെന്നാണ്​ ബിഎസ്​പി ആഗ്രഹിക്കുന്നത്​. എന്നാല്‍ അതിന് നേർവിപരീതമാണ്​ ബിജെപിയുടെ രാഷ്​ട്രീയം.