കുഞ്ചാക്കോ ബോബന്റെ പിറന്നാൾ ആഘോഷമാക്കി ‘നിഴൽ’ സിനിമയുടെ അണിയറ പ്രവർത്തകർ

single-img
2 November 2020

നടന്‍ കുഞ്ചാക്കോ ബോബന്റെ ജന്മദിനം ആഘോഷമാക്കി ‘നിഴൽ’ സിനിമയുടെ അണിയറ പ്രവർത്തകർ. ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ച് കേക്ക് മുറിച്ച് അണിയറ പ്രവർത്തകർ കുഞ്ചാക്കോ ബോബന്റെ പിറന്നാൾ ആഘോഷമാക്കി. കുഞ്ചാക്കോയുടെ പിറന്നാൾ ദിനമായ ഇന്ന് തന്നെയായിരുന്നു നിഴലിന്റ ഫസ്റ്റ് ലുക്ക്‌ പോസ്റ്ററും പുറത്ത് വിട്ടത്.

പുറത്തിറങ്ങിയഈ ഫസ്റ്റ് ലുക്ക്‌ പോസ്റ്ററിന് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. നയന്‍താരയാണ് ചിത്രത്തില്‍ നായിക. അപ്പു എന്‍. ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് നിഴല്‍.

ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് എസ് സഞ്ജീവാണ്. ആന്റോ ജോസഫ് ഫിലിം കമ്പനി, മെലാഞ്ച് ഫിലിം ഹൗസ്, ടെന്റ്‌പോള്‍ മൂവീസ് എന്നിവയുടെ ബാനറുകളില്‍ ആന്റോ ജോസഫ്, അഭിജിത്ത് എം പിള്ള, ബാദുഷ, സംവിധായകന്‍ ഫെല്ലിനി ടി പി, ജിനേഷ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.