സിപിഎമ്മിന് രാഷ്ട്രീയ അപചയം സംഭവിച്ചുവെന്ന അഭിപ്രായത്തോട് യോജിപ്പില്ല; ബിജെപിയിൽ ചേർന്ന മകനെ തള്ളി പറഞ്ഞ് എംഎം ലോറൻസ്

single-img
31 October 2020

സിപിഎം വിട്ട് ബിജെപിയിൽ ചേർന്ന മകന്‍റെ നിലപാടുകളെ തള്ളി പറഞ്ഞ് മുതിർന്ന സിപിഎം നേതാവ് എം.എം.ലോറൻസ്. ബിജെപിയിൽ ചേർന്ന അദ്ദേഹത്തിന്റെ മകൻ അഡ്വ. എബ്രഹാം ലോറൻസ് ഇപ്പോള്‍ സിപിഎം അംഗമല്ല.

സിപിഎമ്മിന് രാഷ്ട്രീയ അപചയം സംഭവിച്ചു എന്ന മകൻ്റെ അഭിപ്രായത്തോടെ തനിക്ക് യോജിപ്പില്ലെന്നും എംഎം ലോറൻസ് വ്യക്തമാക്കി. ബിനീഷ് കോടിയേരിയുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതിഷേധിച്ചാണ് സിപിഎം വിട്ടതെന്നും സിപിഎം പ്രഖ്യാപിത ആദർശങ്ങളിൽ നിന്നും വ്യതിചലിച്ചുവെന്നും ബിജെപിയിൽ ചേരാനുള്ള തീരുമാനം പ്രഖ്യാപിച്ചു കൊണ്ട് അഡ്വ.എബ്രഹാം ലോറന്‍സ് പറഞ്ഞിരുന്നു.

ഇതോടൊപ്പം തന്നെ ബിജെപി യുടെ ദേശീയതയിൽ ആകൃഷ്ടനായാണ് ബിജെപിയിൽ ചേർന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം എബ്രഹാം ലോറൻസിന് പാർട്ടിയുടെ അംഗത്വം ബിജെപി ദേശീയ അധ്യക്ഷൻ ഓൺലൈനിനായി നൽകുമെന്ന് എറണാകുളം ജില്ല നേതൃത്വം അറിയിച്ചു.