ആദ്യ ജെയിംസ് ബോണ്ട് ചിത്രത്തിലെ നായകൻ സര്‍. ഷോണ്‍ കോണറി അന്തരിച്ചു

single-img
31 October 2020

ആദ്യ ജെയിംസ് ബോണ്ട് ചിത്രത്തിലെ നായകനും ജെയിംസ് ബോണ്ട് ചിത്രങ്ങളിലൂടെ പ്രശസ്തനുമായ പ്രശസ്ത ബ്രട്ടീഷ് നടന്‍ സര്‍. ഷോണ്‍ കോണറി (90) അന്തരിച്ചു. 1962 മുതല്‍ 1983 വരെയുള്ള കാലയളവിൽ ഏഴ് ജെയിംസ് ബോണ്ട് സിനിമകളില്‍ സ്ഥിരമായി കോണറി നായകനായിരുന്നു. ഇന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളാണ് മരണ വിവരം പുറത്തുവിട്ടത്.

1962 മുതല്‍ 1983 വരെയുള്ള കാലയളവിൽ ഡോ. നോ, ഫ്രം റഷ്യ വിത്ത് ലൗ, ഗോള്‍ഡ് ഫിങ്കര്‍, തണ്ടര്‍ബോള്‍, യു ഒണ്‍ലി ലീവ് ടൈ്വസ്, ഡയമണ്ട് ആര്‍ ഫോറെവര്‍, നെവര്‍ സേ നെവര്‍ എഗെയിന്‍ എന്നിവയാണ് അദ്ദേഹം അഭിനയിച്ച ബോണ്ട് ചിത്രങ്ങള്‍. ഈ സീരീസിന് പുറമെ ദ ഹണ്ട് ഓഫ് ഒക്ടോബര്‍, ഇന്‍ഡ്യാന ജോണ്‍സ്, ദ ലാസ്റ്റ് ക്രൂസേഡ്, ദ റോക്ക് തുടങ്ങി ധാരാളം സിനിമകളിലും അദ്ദേഹം അഭിനയിച്ചു.

തന്റെ അഭിനയ ജീവിതത്തില്‍ 1988ല്‍ മികച്ച സഹ നടനുള്ള ഓസ്‌കാര്‍ പുരസ്‌കാരവും ബാഫ്ത, ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങളും അദ്ദേഹം കരസ്ഥമാക്കിയിരുന്നു. ഇതിനെല്ലാം പുറമേ ആനിമേഷന്‍ സിനിമകളിലെ കഥാപാത്രങ്ങള്‍ക്കും അദ്ദേഹം ശബ്ദം നല്‍കിയിരുന്നു.