ബി​നീ​ഷിൻറെ അ​റ​സ്​​റ്റ്​: നെഞ്ചിടിപ്പോടെ സിനിമ-ക്രിക്കറ്റ് ലോകം

single-img
31 October 2020

ബി​നീ​ഷ് കോ​ടി​യേ​രി​ അ​റ​സ്​​റ്റി​ലായതോടെ നെഞ്ചിടിപ്പോടെ സി​നി​മ-​ക്രി​ക്ക​റ്റ് ലോ​കം. മ​ല​യാ​ള​സി​നി​മ​യി​ലെ​യും കേ​ര​ള ക്രി​ക്ക​റ്റ് ടീ​മി​ലെയും പ​ല പ്ര​മു​ഖ​ർ​ക്കും ബി​നീ​ഷു​മാ​യു​ള്ള സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളും അ​ടു​പ്പ​വും എ​ൻ​ഫോ​ഴ്സ്മെൻറ് ഡ​യ​റ​ക്ട​റേ​റ്റും നാ​ർ​കോ​ട്ടി​ക് ക​ൺ​ട്രോ​ൾ ബ്യൂ​റോ​യും അ​ന്വേ​ഷി​ച്ച് തു​ട​ങ്ങി​യ​തോ​ടെ ‘പ്ര​മു​ഖ​രെ​ല്ലാം’ ക​ടു​ത്ത സ​മ്മ​ർ​ദ​ത്തി​ലാ​ണ്.

അ​ടു​ത്തി​റ​ങ്ങി​യ 14 മ​ല​യാ​ള​സി​നി​മ​ക​ളുെ​ട നി​ർ​മാ​താ​ക്ക​ളു​ടെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളും പ​രി​ശോ​ധ​ന​യി​ലു​ണ്ട്. ബി​നീ​ഷിെൻറ ബി​നാ​മി​യാ​യി ഇ.​ഡി പ​റ​യു​ന്ന അ​നൂ​പി​ന് മ​ല​യാ​ള​സി​നി​മ​യി​ലെ പ്ര​മു​ഖ​രു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് നേ​ര​ത്തേ ത​ന്നെ സൂ​ച​ന​ക​ളു​യ​ർ​ന്നി​രു​ന്നു. ഇ​യാ​ളു​ടെ മൊ​ബൈ​ലി​ൽ​നി​ന്ന് യു​വ സം​വി​ധാ​യ​ക‍െൻറ​യും ന​ടീ​ന​ട​ന്മാ​രു​ടെ​യും വി​വ​ര​ങ്ങ​ൾ നാ​ർ​കോ​ട്ടി​ക് ക​ൺ​ട്രോ​ൾ ബ്യൂ​റോ (എ​ൻ.​സി.​ബി) ബം​ഗ​ളൂ​രു യൂ​നി​റ്റ് നേ​ര​േ​ത്ത​ത​ന്നെ ക​ണ്ടെ​ത്തി​യി​ട്ടി​ട്ടു​ണ്ട്.