താൻ നൽകിയ മൊഴിയുടെ പകർപ്പവശ്യപ്പെട്ടു സ്വപ്ന നൽകിയ ഹർജി വിധി പറയാൻ മാറ്റി

single-img
30 October 2020

രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് നൽകിയ ഹർജിയിൽ വിധി പറയുന്നത് ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. കസ്റ്റംസിന് നൽകിയ 33 പേജുള്ള രഹസ്യമൊഴിയുടെ പകർപ്പ് നിയമപരമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കാനായി നൽകണമെന്നാവശ്യപ്പെട്ടാണ് സ്വപ്ന കൊത്തിയെ സമീപിച്ചത്.

നേരത്തെ കീഴ്‌ക്കോടതി ഈ ആവശ്യം തള്ളിയ്യിരുന്നു തുടർന്നാണ് സ്വപ്ന ഹൈക്കോടതിയെ സമീപിച്ചത്.

അന്വേഷണം പൂർത്തിയാകാതെ മൊഴിപകർപ്പ് നൽകാനാകില്ലെന്നാണ് കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചിട്ടുള്ളത്. മൊഴിയിലെ വിശദാംശങ്ങൾ പുറത്താകുന്നത് കേസന്വേഷണത്തെ സാരമായി ബാധിക്കും, അന്തിമ റിപ്പോർട്ട് നൽകിയതിനു ശേഷം പകർപ്പ് കൈമാറാമെന്നും വാദത്തിനിടെ കസ്റ്റംസ് ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നു.