റഷ്യൻ ഹാക്കർമാരുടെ സൈബർ ആക്രമണം; അമേരിക്കയിൽ മൂന്ന് ആശുപത്രികളുടെ പ്രവർത്തനം അവതാളത്തിൽ

single-img
30 October 2020

അമേരിക്കൻ ആശുപത്രികൾക്ക് നേരെ റഷ്യൻ സംസാരിക്കുന്ന ഹാക്കർമാരുടെ സംഘം സൈബർ ആക്രമണം നടത്തിയതായി റിപ്പോർട്ട്. ഒറ്റ ആഴ്ചയിൽ മൂന്ന് ആശുപത്രികൾക്കെതിരെ സൈബർ ആക്രമണം നടന്നതായി യു.എസ് ആസ്ഥാനമായ സൈബർ സുരക്ഷ സ്ഥാപനം മാൻഡിയന്‍റ് ചീഫ് ടെക്‌നോളജി ഓഫീസർ ചാൾസ് കാർമാക്കൽ പറഞ്ഞു. റാൻസംവെയർ ഉപയോഗിച്ച് ആക്രമണം നടത്തിയെന്ന വാർത്ത വാൾസ്ട്രീറ്റ് ജേണൽ പുറത്തുവിട്ടു.

ആക്രമണത്തിന് പിന്നിൽ യു.എൻ.‌സി 1878 എന്നറിയപ്പെടുന്ന ഈസ്റ്റർ യൂറോപ്യൻ ഹാക്കർ സംഘമാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ആക്രമണത്തെ കുറിച്ച് എഫ്.ബി.ഐ, ആരോഗ്യ-മനുഷ്യ സേവന വകുപ്പ് എന്നിവക്ക് മുന്നറിയിപ്പ് കൈമാറിയിട്ടുണ്ട്. സൈബർ ഭീഷണിയെ എങ്ങനെ പ്രതിരോധിക്കാമെന്ന് വിശദമായ നിർദേശങ്ങൾ നൽകിയതായും റിപ്പോർട്ട് പറയുന്നു.

നവംബർ മൂന്നിന് യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് യു.എൻ‌.സി 1878 ഹാക്കർ സംഘം വോട്ടെടുപ്പ് തകർക്കാൻ ശ്രമിക്കുന്നതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു