ശിവശങ്കറിന്റെ ഈ അറസ്റ്റ് പ്രകൃതിയുടെ ഒരു നീതി വിളംബരം; കെ സുരേഷ് കുമാർ ഐ എ എസിന്റെ മകന്‍ എഴുതുന്നു

single-img
28 October 2020

മുഖ്യമന്ത്രി പിണറായി വിജയൻറെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി മൂന്നാര്‍ ദൗത്യ സംഘത്തിന് നേതൃത്വം നല്‍കിയ കെ സുരേഷ് കുമാര്‍ ഐഎഎസിന്റെ മകന്‍ അനന്തു സുരേഷ് കുമാര്‍. ശിവശങ്കരനെതിരായ ഈ കേസ് ഒരുപക്ഷെ പിന്നീട് തേച്ചു മായിക്കപ്പെട്ടേക്കാം. പക്ഷെ ഈ അറസ്റ്റ് പ്രകൃതിയുടെ ഒരു നീതി വിളംബരമാണ്. ആ വഴിക്ക്‌ പോകുന്നവർക്കൊക്കെ ഈ അവസ്ഥ ഇന്നല്ലെങ്കിൽ നാളെ ഉറപ്പായിട്ടും സംഭവിച്ചിരിക്കും എന്ന വിളംബരം എന്ന് അദ്ദേഹം തന്റെ ഫേസ്ബുക്കിലെ കുറിപ്പിൽ പറയുന്നു.

“എന്റെ അച്ഛൻ കെ സുരേഷ് കുമാർ ഐ എ എസ്‌, വി എസ് അച്യുതാനന്ദൻ സർക്കാരിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള പ്രിൻസിപ്പൽ സെക്രട്ടറി ആയും ഐ ടി സെക്രട്ടറി ആയും സേവനം അനുഷ്ഠിച്ചിരുന്നു. അതായത് സസ്പെന്ഷൻ ആവുന്നതിന് തൊട്ട് മുൻപ് ശിവശങ്കരൻ വഹിച്ചിരുന്ന തസ്തികകൾ.

പല മുൻനിര മാധ്യമങ്ങൾ അടക്കം പ്രചരിപ്പിക്കാൻ ശ്രമിക്കുന്നത് പോലെ മൂന്നാർ പൊളിക്കലിന്റെ പേരിൽ സുരേഷ് കുമാർ നിയമം ലംഘിച്ചു എന്ന ഒരൊറ്റ കോടതി ഉത്തരവോ ഒരൊറ്റ രൂപ പോലും കൈയിൽ നിന്ന് നഷ്ടപരിഹാരം കൊടുക്കേണ്ടി വന്നിട്ടോ ഇല്ല എന്നും അനന്തു പറയുന്നു.

കുറിപ്പിന്റെ പൂർണ്ണരൂപം:

https://www.facebook.com/ananthu.sureshkumar.1/posts/3553310224731056