കോൺഗ്രസ് മുൻ കാലത്തേതിനേക്കാൾ ഒത്തിരി പരുവപ്പെട്ടുകഴിഞ്ഞു; സിപിഐഎം-കോൺഗ്രസ് ബന്ധം കാലഘട്ടത്തിന്റെ അനിവാര്യത; അവദേഷ് കുമാർ

single-img
27 October 2020

കാലഘട്ടത്തിന്റെ അഅനിവാര്യതയാണ് സിപിഐഎം-കോൺഗ്രസ് ബന്ധമെന്ന് സിപിഐഎം ബീഹാർ ഘടകം സെക്രട്ടറി അവദേഷ് കുമാർ. കോൺഗ്രസുമായി സഖ്യം ആകാം എന്ന കാര്യത്തിൽ പാർട്ടിയിൽ യാതൊരു തർക്കവും ഇല്ലാ എന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപിയെ തടയുക എന്നത് രാഷ്ട്രിയ ലക്ഷ്യമാകുമ്പോൾ ഇതിന് വിരുദ്ധമായി ഉയരുന്ന ഒരു വാദത്തിനും പ്രസക്തി ഇല്ലെന്നും അവദേഷ് കുമാർ പറഞ്ഞു.

സിപിഐഎം ബിഹാറിൽ പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമായി നാല് സീറ്റിലാണ് ജനവിധി തേടുന്നത്. ഇടതുപക്ഷ പാർട്ടികൾക്ക് ഉപരി കോൺഗ്രസുമായി ഉണ്ടാക്കിയ രാഷ്ട്രീയ സഖ്യം നയവ്യതിയാനമല്ല. വർഗീയതയെ ഫലപ്രദമായി ചെറുക്കാൻ രാഷ്ട്രീയ സഖ്യം കാരണമാകും.

സിപിഐഎം ഉയർത്തുന്ന രാഷ്ട്രീയ ആശയങ്ങൾക്ക് കോൺഗ്രസ് ബന്ധം തടസമാകില്ല. കോൺഗ്രസ് മുൻ കാലത്തേതിൽ നിന്നും അവരുടെ സമീപനത്തിലും നിലപാടിലും മാറ്റങ്ങൾ നിരവധി വരുത്തിക്കഴിഞ്ഞു. ഇങ്ങനെ പരുവപ്പെട്ട ശേഷവും കോൺഗ്രസിനോട് പിടിവാശി കാണിക്കേണ്ട ആവശ്യമില്ല.

ആറ് എംഎൽഎമാരെ വരെ ഒറ്റയ്ക്ക് മത്സരിപ്പിച്ച് നിയമസഭയിൽ എത്തിയ പാരമ്പര്യം ഒക്കെ സിപിഎമ്മിന് ബീഹാറിൽ ഉണ്ട്. പുതിയ സാഹചര്യത്തിൽ പഴയ പ്രഭാവം തിരികെ ബീഹാറിൽ പാർട്ടിക്ക് ലഭിക്കും എന്നാണ് സിപിഐഎം ബീഹാർ ഘടകത്തിന്റെ പ്രതിക്ഷ.