ചോട്ട ഷക്കീൽ, ടൈഗര്‍ മേമൻ ഉൾപ്പെടെ 18 പേരെ തീവ്രവാദികളായി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ വിജ്ഞാപനം

single-img
27 October 2020

കുപ്രസിദ്ധ അധോലോക നായകനായ ചോട്ട ഷക്കീൽ, ടൈഗര്‍ മേമൻ, ബട്കൽ സഹോദരന്മാര്‍ എന്നിവര്‍ ഉള്‍പ്പെടെ 18 പേരെ തീവ്രവാദികളായി പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. ഭീകരവാദ വിരുദ്ധ നിയമമായ യുഎപിഎ നിയമപ്രകാരമാണ് ഈ നടപടി.

ഭീകരവാദ സംഘടനകളായ ലഷ്കര്‍ ഇ തൊയ്ബ, ഇന്ത്യൻ മുജാഹിദ്ദീൻ, ജയ്ഷേ മുഹമ്മദ് തീവ്രവാദ സംഘടനകളുമായി ഇവര്‍ക്ക് ബന്ധമുണ്ട് എന്നും തീവ്രവാദിയായി മുദ്രകുത്തിയിട്ടുള്ള ദാവൂദ് ഇബ്രാഹിമിന് വേണ്ടി പ്രവര്‍ത്തിച്ച ആളാണ് ചോട്ടാ ഷക്കീലെന്നും കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു.