വരുന്നൂ, സുരേഷ് ഗോപിയുടെ ‘ഒറ്റക്കൊമ്പന്‍’; 250ാം ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ടു

single-img
26 October 2020

സുരേഷ് ഗോപി നായകയി അഭിനയിക്കുന്ന 250ാം ചിത്രത്തിന്റെ പേര് പുറത്തുവിട്ടു. ഒറ്റക്കൊമ്പന്‍ എന്ന ചിത്രത്തിന്റെ പേര് മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെ മലയാളത്തിലെ നൂറിലധികം താരങ്ങളെ ഉള്‍പ്പെടുത്തിയാണ് ഇന്ന് പ്രഖ്യാപിച്ചത്.

അതേസമയം കഴിഞ്ഞ ദിവസം പൃഥ്വിരാജ് തന്റെ സിനിമയുടെ പേര് പ്രഖ്യാപിച്ചിരുന്നു. കടുവ എന്നായിരുന്നു ചിത്രത്തിന് ഇട്ട പേര്. അതേസമയം തന്റെയും പൃഥ്വിയുടെയും പുതിയ സിനിമകളുടെ പേരില്‍ ഫാന്‍ ഫൈറ്റിലേക്ക് കടക്കരുതെന്ന് സുരേഷ് ഗോപി ആവശ്യപ്പെട്ടിരുന്നു. നേരത്തെ ചിത്രത്തിന്റെ കഥ കോപ്പിയടിച്ചതാണെന്ന് കാണിച്ച് സുരേഷ് ഗോപിയുടെ 250ാം ചിത്രത്തിന് കോടതി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി ഒരുങ്ങുന്ന കടുവയുടെ തിരക്കഥ ഒരുക്കിയ സംവിധായകന്‍ ജിനു എബ്രഹാം നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതിയുടെ ഈ നടപടി.