ദുര്‍ഗാദേവിയെ അപമാനിക്കുന്ന തരത്തില്‍ ഫോട്ടോഷൂട്ട് നടത്തിയെന്ന് പരാതി: വനിതാ ഫൊട്ടോഗ്രഫർക്കെതിരെ കേസ്

single-img
26 October 2020

ദുര്‍ഗാദേവിയെ അപമാനിക്കുന്ന തരത്തില്‍ ഫോട്ടോഷൂട്ട് നടത്തിയെന്ന പരാതിയില്‍ യുവതിക്കെതിരെ ആലുവ പൊലീസ് കേസെടുത്തു. മതവികാരം വ്രണപ്പെടുത്തിയെന്നാണ് ഹിന്ദു ഐക്യവേദി നൽകിയ പരാതിയിൽ പറയുന്നത്. ആലുവ സ്വദേശിനിയായ ഫൊട്ടോഗ്രഫർക്കെതിരെയാണ് കേസ്.

മടിയിൽ മദ്യവും കഞ്ചാവും വച്ചിരിക്കുന്ന തരത്തിൽ ദുർഗ ദേവിയെ ചിത്രീകരിച്ചു എന്നാണു പരാതി. അതേസമയം നവരാത്രി തീമിൽ ചെയ്ത ഫോട്ടോ ഷൂട്ട് വിശ്വാസികളെ വേദനിപ്പിച്ചത് മനസിലാക്കുന്നെന്നും നിർവ്യാജം ഖേദിക്കുന്നെന്നും യുവതി അറിയിച്ചു.

ഏതെങ്കിലും മതത്തെ വേദനിപ്പിക്കണം എന്ന ഉദ്ദേശത്തോടെയായിരുന്നില്ല ചിത്രങ്ങൾ പോസ്റ്റ് ചെയ്തതെന്നും അവർ പറഞ്ഞു. നവരാത്രിയോട് അനുബന്ധിച്ച് സമൂഹമാധ്യമത്തിൽ പ്രസിദ്ധീകരിച്ച ചിത്രത്തിനെതിരെ കടുത്ത ആക്രമണമാണ് ഉണ്ടായിട്ടുള്ളത്. പരാതി ഉയർന്നതോടെ പേജിൽനിന്ന് ചിത്രങ്ങൾ നീക്കിയിട്ടുണ്ട്.