ഭാര്യ അഞ്ജന ബിജുവിന് കുടിക്കാൻ കൊടുത്ത പാലിൽ വിഷം കലർത്തിയിരുന്നതായി സംശയം; ഏഴുവയസുകാരൻ ആര്യനെ ഭിത്തിയിലയിടിച്ച് കൊന്ന കേസിലാണ് പുതിയ വഴിത്തിരിവ്.

single-img
24 October 2020

രണ്ടുവർഷം മുൻപ് തൊടുപുഴയിൽ ഏഴുവയസുകാരൻ ആര്യനെ ഭിത്തിയിൽ തലയിടിച്ച് കൊന്ന കേസിലെ പ്രതിയായ രണ്ടാനച്ഛൻ അരുൺ ആനന്ദ് തന്നെയാണ് കുട്ടിയുടെ പിതാവിനെയും കൊലപ്പെടുത്തിയെന്ന സംശയം ബലപ്പെടുന്നു. ബിജു മരിച്ച് മാസങ്ങൾക്കകം ഭാര്യ അഞ്ജന കാമുകനായ അരുൺ ആനന്ദിനൊപ്പം പോവുകയായിരൂന്നു.

അരുൺ ആനന്ദിനെ മലയാളികൾ മറക്കാനിടയില്ല. രണ്ടുവർഷം മുൻപ് ഏഴുവയസുകാരൻ ആര്യനെ ഭിത്തിയിലേക്ക് വലിച്ചടിച്ച് കൊലപ്പെടുത്തിയ കുറ്റവാളി. ഒപ്പം താമസിച്ചിരുന്ന കാമുകിയുടെ കുട്ടിയേയാണ് കൊലപ്പെടുത്തിയത്. അരുൺ ആനന്ദ് ജയിലിലാണ്.

ഇതിനെ തുടർന്ന് ആര്യൻ്റെ അച്ഛൻ ബിജുവിൻെ മരണവും കൊലപാതകമാണോ എന്ന് സംശയിക്കപ്പെടുന്നത്. ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തതിനെ തുടർന്ന് നെയ്യാറ്റിൻകരയിലെ കുടുംബവീട്ടിലെ കുഴിമാടത്തിലെത്തി പരിശോധന നടത്തി. ജു ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടുവെന്നായിരുന്നു നിഗമനം.

ബിജു മരിച്ച ദിവസം ഭാര്യ അഞ്ജന കുടിക്കാൻ പാൽ നൽകിയിരുന്നതായി ഇളയകുട്ടിയുടെ മൊഴിയാണ് സംശയം ബലപ്പെടുത്തുന്നത്. കാമുകനായ അരുൺ ആനന്ദിന്റെ നിർദേശപ്രകാരം വിഷം പാലിൽ കലർത്തിയിരുന്നോ എന്നാണ് സംശയം. ബിജു മരിച്ച് അധികനാൾ കഴിയും മുൻപ് അഞ്ജന കുട്ടികളുമായി ഭർത്താവിന്റെ ബന്ധുകൂടിയായ അരുൺ ആനന്ദിനൊപ്പം പോവുകയായിരുന്നു. രാസപരിശോധന സാമ്പിൾ ലഭിക്കാൻ കാത്തിരിക്കെയാണ് ക്രൈംബ്രാഞ്ച്.