മുന്നാക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം; വിജ്ഞാപനമിറങ്ങി

single-img
24 October 2020

സംസ്ഥാനത്ത് സര്‍ക്കാര്‍ നിയമനങ്ങളില്‍ മുന്നാക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഗസറ്റ് വിജ്ഞാപനമിറങ്ങി.ഇത് പ്രകാരം ഇനിമുതലുള്ള പി എസ് സി നിയമനങ്ങള്‍ക്ക് സാമ്പത്തിക സംവരണം ബാധകമായിരിക്കും. സാധാരണ രീതിയില്‍ സംവരണത്തിന് അര്‍ഹതയില്ലാത്ത മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്തുശതമാനം ഒഴിവുകള്‍ നീക്കിവെയ്ക്കുന്നതാണ് ചട്ടഭേദഗതി.

ഇതുമായി ബന്ധപ്പെട്ട ചട്ടഭേദഗതിക്ക് മന്ത്രിസഭായോഗം കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയിരുന്നു. പുതിയ നിയമം ഈ വര്‍ഷം തന്നെ നടപ്പാക്കാനാണ് സര്‍ക്കാര്‍ ലക്‌ഷ്യം. നിലവില്‍ പൊതുവിഭാഗത്തിനായി മാറ്റിവെച്ചിട്ടുള്ള 50 ശതമാനത്തില്‍ നിന്നാണ് സാമ്പത്തിക സംവരണത്തിനുളള പത്തുശതമാനം കണ്ടെത്തുന്നത്.