ആഷിക് അബു- ടോവിനോ കൂട്ടുകെട്ടിൽ ‘ നാരദൻ’; നായിക അന്ന ബെൻ

single-img
24 October 2020

മായാനദി എന്ന സൂപ്പര്‍ ഹിറ്റ്‌ സിനിമയ്ക്ക് ശേഷം ടോവിനോ തോമസും ആഷിഖ് അബുവും ഒരുമിക്കുന്ന സിനിമയാണ് ‘ നാരദന്‍’. ഇതില്‍ യുവനടിമാരില്‍ ശ്രദ്ധേയയായ അന്ന ബെന്‍ നായികയായി എത്തുന്നു. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ടോവിനോ തോമസ്‌ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടിരുന്നു.

പ്രശസ്ത കഥാകൃത്ത്‌ ഉണ്ണി ആറിന്റേതാണ് തിരക്കഥ. സന്തോഷ് ടി കുരുവിള, ആഷിഖ് അബു, റിമ കല്ലിങ്കല്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ജാഫര്‍ സാദ്ദിഖാണ് ക്യാമറ. സംഗീതം ശേഖര്‍ മേനോന്‍.

ഹെലന്‍ എന്ന സിനിമയിലൂടെ സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരത്തില്‍ പ്രത്യേക പരാമര്‍ശം ലഭിച്ച നടി അന്ന ബെന്നും ടോവിനോയും ആദ്യമായി ഒരുമിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

https://www.facebook.com/ActorTovinoThomas/photos/a.703200873043270/4083835038313153/