ജോസ് കെ മാണി വിഭാഗം ഇനി ഇടതുമുന്നണിയിലെ പതിനൊന്നാമത്തെ ഘടകകക്ഷി

single-img
22 October 2020

കേരള കോണ്‍ഗ്രസിലെ എം ജോസ് കെ മാണി വിഭാഗം ഇടത് മുന്നണിയിൽ അംഗമായി. ഇതിന് എല്‍ഡിഎഫ് മുന്നണി അംഗീകാരം നല്‍കി.തെരഞ്ഞെടുപ്പിലെ സീറ്റുകള്‍ സംബന്ധിച്ച് പിന്നീട് ചര്‍ച്ച ചെയ്യാമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം മറ്റ് ഘടകകക്ഷികള്‍ അംഗീകരിക്കുകയായിരുന്നു.

ഇതോടുകൂടി ഇടതുമുന്നണിയിലെ പതിനൊന്നാമത്തെ ഘടകകക്ഷിയായി മാറിയിരിക്കുകയാണ് കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം. മുന്നണി കൈക്കൊള്ളുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്ന് സിപിഐയും വ്യക്തമാക്കിയതോടെ ജോസ് കെ മാണിയുടെ ഇടതു പ്രവേശനത്തിന്റെ തടസങ്ങൾ പൂര്‍ണമായും മാറുകയായിരുന്നു.

ഇതോടുകൂടി നിലവിൽ ഇടതു പക്ഷത്ത് കേരള കോണ്‍ഗ്രസുകളുടെ എണ്ണം നാലായി ഉയരുകയും ചെയ്തു. ജനാധിപത്യ കേരളാ കോണ്‍ഗ്രസ്, സ്‌കറിയ തോമസ് പക്ഷം, ബാലകൃഷ്ണപിള്ള വിഭാഗം എന്നിവ ഇപ്പോൾ തന്നെ എല്‍ഡിഎഫിലുണ്ട്.