നരബലി: മകനെ കോടാലി കൊണ്ട് വെട്ടി കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ

single-img
22 October 2020

നരബലിക്കായി അന്ധവിശ്വാസത്തെ തുടർന്ന് തുടർന്ന് 24 വയസുള്ള മകനെ കോടാലി കൊണ്ട് വെട്ടികൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ. മധ്യപ്രദേശിലെ കോഹ്നി എന്ന ഗ്രാമത്തിലാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. കഴിഞ്ഞ ദിവസം രാവിലെ നാല് മണിയോടെയായിരുന്നു സുനിയാബായ് ലോധിയെന്ന 50കാരി മകനെ കോടാലി ഉപയോഗിച്ചു തലയറുത്തു കൊലപ്പെടുത്തിയത്.

കൊലപാതകം ചെയ്യുമ്പോള്‍ തനിക്ക് സ്വയം ഒരു ദേവതയെ പോലെ തോന്നിയതായി ഇവർ പറയുന്നു. നിലവില്‍ സുനിയാബായെ കൊലക്കുറ്റത്തിന് അറസ്റ്റ് ചെയ്തതായും നരബലിയെ പറ്റി അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.