സ്വവര്‍ഗാനുരാഗികള്‍ക്കും കുടുംബ ബന്ധത്തിന് അവകാശമുണ്ടെന്ന് മാര്‍പ്പാപ്പ പറഞ്ഞിട്ടില്ല: കെസിബിസി

single-img
22 October 2020

സ്വവര്‍ഗാനുരാഗികള്‍ക്കും കുടുംബ ജീവിതം നയിക്കാൻ അവകാശമുണ്ടെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞിട്ടില്ല എന്ന് കേരള കാത്തലിക് ബിഷപ്പ്‌സ് കൗണ്‍സില്‍ (കെസിബിസി). ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ വിഷയത്തില്‍ ആദ്യമായി മാര്‍പാപ്പ പരസ്യ നിലപാട് സ്വീകരിച്ചുകൊണ്ട് പറഞ്ഞതിൽ സ്വവര്‍ഗബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് കുടുംബത്തിന് തുല്യമായ നിയമപരിരക്ഷ നല്‍കണമെന്ന് പറഞ്ഞിട്ടില്ലെന്നും കെസിബിസി പറയുന്നു.

അതേപോലെ തന്നെ സ്വവര്‍ഗാനുരാഗികളുടെ കൂടിത്താമസത്തെ വിവാഹമായി കാണാനാവില്ലെന്നും അത്തരത്തിൽ മാര്‍പാപ്പ പറഞ്ഞതായുള്ള പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും കെസിബിസി പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം കഴിഞ്ഞ ദിവസം ലോകത്തിന്റെ വിവിധയിടങ്ങളിലുള്ള എല്‍ജിബിടി കൂട്ടായ്മകളും പൗരാവകാശ സംഘടനകളും മാര്‍പാപ്പയുടെ നിലപാടിനെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. സ്വവര്‍ഗാനുരാഗികള്‍ക്കും കുടുംബ ബന്ധത്തിന് അവകാശമുണ്ടെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ഫ്രാന്‍സിസ്‌കോ എന്ന ഡോക്യുമെന്ററിയിലാണ്നിലപാട് വ്യക്തമാക്കിയത്.

ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളും ദൈവത്തിന്റെ പുത്രന്മാരാണെന്നും അവര്‍ക്കനുകൂലമായ നിയമം കൊണ്ടുവരികയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു.