പീഡിപ്പിച്ച യുവതിയെ വിവാഹം ചെയ്തു; പ്രതിയ്ക്കെതിരെയുള്ള എഫ്ഐആര്‍ റദ്ദാക്കി അലഹബാദ് ഹൈക്കോടതി

single-img
21 October 2020

പീഡനത്തിനിരയായ പെണ്‍കുട്ടിയെ മധ്യസ്ഥ ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിച്ച് വിവാഹം ചെയ്തുവെന്നറിയിച്ച പ്രതിയ്ക്കെതിരെയുള്ള എഫ്ഐആര്‍ തള്ളി അലബഹാദ് ഹൈക്കോടതി. ദമ്പതികള്‍ നേരിട്ടെത്തി കോടതിയെ അറിയിക്കുകയായിരുന്നു. യുവതിയുടെ പിതാവ് പരാതിയില്‍ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങള്‍ തെറ്റാണെന്നും ഇവര്‍ കോടതിയില്‍ പറഞ്ഞു. പിന്നീട് ഇവര്‍ വിവാഹിതരായിയെന്ന് എഴുതി വാങ്ങി കോടതി എഫ്ഐആര്‍ തള്ളുകായിരുന്നു.

പ്രതിയ്ക്കെതിരെ യുവതിയുടെ അച്ഛനാണ് പരാതി നല്‍കിയിരുന്നത്. ഇതിനു പിന്നാലെ പ്രതിയും യുവതിയും രമ്യതയില്ലെത്തുകയായിരുന്നു. മധ്യസ്ഥയ്ക്കു പിന്നാലെ തനിയ്ക്കെതിരെയുള്ള എഫ്ഐആര്‍ തള്ളണമെന്നാവശ്യപ്പെട്ട് പ്രതി വിവാചരണ കോടതിയെ സമീപിച്ചിരുന്നെങ്കിലും ഇത്തരത്തിലൊരു ഉത്തരവ് പുറപ്പെടുവിക്കുന്നത് നിയമപരിധിയിലുള്ളതല്ലെന്ന് ചൂണ്ടിക്കാട്ടി ആവശ്യം തള്ളുകയായിരുന്നു.

സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ ചില കേസുകളില്‍ അനുരഞ്ജനം ആകാംമെന്നാ പഞ്ചാബിലെ ഗിയന്‍ സിങ്ങിന്റെ കേസിലെ സുപ്രീംകോടതി പരാമര്‍ശം ചൂണ്ടിക്കാട്ടിയാണ് അലഹബാദ് ഹൈക്കോടതിയുടെ ഇപ്പോഴത്തെ നടപടി. എന്നാല്‍ കൊലപാതകം, ബലാത്സംഗം തുടങ്ങിയ സമൂഹത്തിൽ ഗുരുതരമായ സ്വാധീനം ചെലുത്തുന്ന ഹീന കുറ്റകൃത്യങ്ങൾ “ഇരയുടെയോ ഇരയുടെയോ കുടുംബമോ കുറ്റവാളിയോ തമ്മില്‍ തർക്കം പരിഹരിച്ചിട്ടുണ്ടെങ്കിലും എഫ്ഐആര്‍ റദ്ദാക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു

ഹൈക്കോടതി ഉത്തരവ് പുനഃപരിശോധിക്കണമെന്ന നിര്‍ദ്ദേശമാണ് ഇപ്പോള്‍ വിദഗ്ധരില്‍ നിന്നും ഉയര്‍ന്നു വന്നിരിക്കുന്നത്.
ഹീനമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതിനു ശേഷം പിന്നീട് ഇരയും പ്രതിയും പുറത്തുവച്ച് അനുരഞ്ജനത്തിലാക്കുന്നത് രാജ്യത്തിന്രെ നിയമ വ്യവസ്ഥയെ തന്നെ അപഹസിക്കുന്നതാണെന്നാണും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.