ടോവിനോ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘കാണെക്കാണെ’; ചിത്രീകരണം ആരംഭിച്ചു

single-img
19 October 2020

ടോവിനോ തോമസ്,ഐശ്വര്യ ലക്ഷ്മി എന്നിവർ ഒരുമിക്കുന്ന സിനിമയായ ‘കാണെക്കാണെ’ യുടെ ചിത്രീകരണം ആരംഭിച്ചു. ആരോഗ്യ വകുപ്പിന്റെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടാണ് ചിത്രീകരണം നടക്കുക.

പാർവതി കേന്ദ്ര കഥാപാത്രമായ ഉയരെ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം മനു അശോകൻ സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ രചന നിർവ്വഹിച്ചിരിക്കുന്നത് സൂപ്പർ ഹിറ്റ് തിരക്കഥാകൃത്തുക്കളായ ബോബി സഞ്ജയ് ടീമാണ്.

ആഷിക് അബുവിന്റെ സംവിധാനത്തിൽ ഇറങ്ങിയ മായാനദി എന്ന ഹിറ്റ്‌ ചിത്രത്തിന് ശേഷം ടോവിനോ -ഐശ്വര്യ ലക്ഷ്മി കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഈ സിനിമക്കുണ്ട്.ഇരുവർക്കും പുറമെ സുരാജ് വെഞ്ഞാറമൂട്, പ്രേം പ്രകാശ്, ശ്രുതി രാമചന്ദ്രൻ, റോണി ഡേവിഡ് രാജ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ക്യാച്ചേഴ്സിന്റെ ബാനറിൽ ടി. ആർ ഷംസുദ്ധീനാണ് ചിത്രം നിർമിക്കുന്നത്.