ഗംഗാ നദിക്ക് കുറുകെയുള്ള തൂക്ക് പാലത്തില്‍ അശ്ലീല വീഡിയോ ചിത്രീകരിച്ചെന്ന് ആരോപണം; അമേരിക്കന്‍ യുവതി അറസ്റ്റിൽ

single-img
18 October 2020

ഉത്തരാഖണ്ഡിലെ ഋഷികേശില്‍ ഗംഗാ നദിക്ക് കുറുകെയുള്ള ലക്ഷ്മൺ ജൂല തൂക്കുപാലത്തിൽവെച്ച് തൂക്ക് പാലത്തില്‍ വച്ച് അശ്ലീല വീഡിയോ ചിത്രീകരിച്ചെന്ന് ആരോപിച്ച് അമേരിക്കന്‍ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ അവിടെവെച്ച് വീഡിയോ ചിത്രീകരിക്കുകയും അത് സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്നും ആരോപിച്ചാണ് മുപ്പത് വയസുള്ള ആമേരിക്കന്‍ സ്വദേശിനിയെ പോലീസ് അറസ്റ്റ് ചെയ്തത്.

എന്നാല്‍ തനിക്കെതിരായ പോലീസിന്റെ ആരോപണങ്ങൾ യുവതി നിഷേധിച്ചു. താന്‍ മാലയുടെയും രത്നങ്ങളുടെയും ഓൺലൈൻ ബിസിനസ് ചെയ്യാനായി ഒരു പ്രൊമോഷണൽ വീഡിയോ ആണ് ഷൂട്ട് ചെയ്തതെന്ന് യുവതി പറയുന്നു.

പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം അമേരിക്കന്‍ യുവതിയെ കോടതിയില്‍ ഹാജരാക്കി. സമാനമായി ലക്ഷ്മൺ ജൂലയിൽ വച്ച് വീഡിയോ എടുത്ത ഒരു ഫ്രഞ്ച് വനിതയെയും ഒരു ഫോട്ടോഗ്രാഫറെയും പോലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.