സംസ്ഥാനത്ത് ബലാത്സംഗങ്ങള്‍ വര്‍ദ്ധിച്ചപ്പോഴാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉണര്‍ന്നത്;വിവാദ പ്രസ്താവനയുമായി യു പി മന്ത്രി

single-img
15 October 2020

സംസ്ഥാനത്ത് സ്ത്രീകള്‍ക്ക് എതിരെയുള്ള കുറ്റകൃത്യങ്ങള്‍ കൂടിയതോടെയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതെന്ന വിവാദ പ്രസ്താവനയുമായി യോഗി മന്ത്രിസഭയിലെ മന്ത്രി ബ്രിജേഷ് പഥക്.
ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പ്രതികരിക്കവയാണ് ബ്രിജേഷിന്റെ ഈ വിവാദ പരാമര്‍ശം ഉണ്ടായത്.

‘സംസ്ഥാനത്ത് ഇപ്പോള്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളും ബലാത്സംഗങ്ങളും വര്‍ദ്ധിക്കുകയാണ്. അതോടുകൂടിയാണ് സംസ്ഥാനത്തെ പ്രതിപക്ഷം ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. ക്രമേണ പൊതുധാരയിലേക്ക് അവര്‍ ഇറങ്ങാന്‍ തുടങ്ങി’- ബ്രിജേഷ് പറയുന്നു.

യുപിയില്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന എല്ലാ കേസുകളും സംസ്ഥാന സര്‍ക്കാര്‍ ഗൗരവതരമായി അന്വേഷിക്കുകയാണെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. ഹാത്രാസിലെ ദളിത്‌ പെണ്‍കുട്ടിയുടെ ബലാത്സംഗക്കേസില്‍ യുപി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുയരുന്ന സാഹചര്യത്തിലാണ് ബ്രിജേഷിന്റ ഈ പ്രസ്താവന.