1431: ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന ഉയര്‍ന്ന കോവിഡ് പ്രതിദിന കണക്കുമായി യുഎഇ

single-img
14 October 2020

യുഎഇയില്‍ ഇന്ന് 1,431 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ ഇന്നേവരെ ഉള്ളതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണ് ഇത്. അതേസമയം ചികിത്സയില്‍ കഴിഞ്ഞിരുന്നവരില്‍ രണ്ട് പേര്‍ മരണപ്പെടുകയും ചെയ്തു. 1,652 പേര്‍ രോഗമുക്തി നേടി. രാജ്യത്താകെ 110,039 പേര്‍ക്കാണ്ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.

ഇവരില്‍ 101,659 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 450 പേരാണ് മരണപ്പെട്ടത്. ഇപ്പോള്‍ 7,930 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. അവസാന 24 മണിക്കൂറില്‍ 103,000 പരിശോധനകള്‍ കൂടി പുതുതായി നടത്തി. ഈ മാസം തന്നെ 13നാണ് ഇതിന് മുമ്പ് രോഗികളുടെ എണ്ണം ഏറ്റവും കൂടിയിട്ടുള്ളത്.

ഇന്നലെ 1315 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതിന് മുന്‍പ് 12നാണ് രാജ്യത്തെ രോഗികളുടെ എണ്ണം ആയിരം കടന്നത്. രാജ്യത്താകെ 15 ശതമാനം വര്‍ധനവാണ് രോഗമുക്തി നിരക്കില്‍ ഒരാഴ്ചക്കിടെ ഉണ്ടായതെന്ന് യുഎഇ ആരോഗ്യ വിഭാഗം അധികൃതര്‍ അറിയിക്കുന്നു.