മയിലായും പൂമ്പാറ്റയായും ആമയായും എത്തും; ഗന്ധര്‍വനല്ല, ഇത് മനുഷ്യരെ വരെ കൊല്ലുന്ന മീനായ പഫർഫിഷ്

single-img
14 October 2020

ലോകത്തിലെ ഏറ്റവും വിഷമേറിയ മത്സ്യമാണ് പഫർഫിഷ് അഥവാ ബ്ലോഫിഷ് എന്ന പേരിലും അറിയപ്പെടുന്ന മത്സ്യം. മനുഷ്യൻ കരുതുന്ന മാരക വിഷമായ സയനൈഡിനേക്കാൾ 1,200 മടങ്ങ് വിഷമുള്ള ഈ മത്സ്യം അകത്തുചെന്നാൽ ഉടൻതന്നെ മരണം സംഭവിക്കും.

പൾസ്‌ജെ ആഹാര പ്രിയരായ ജപ്പാൻകാർക്കൊരു പ്രശ്നമേയല്ല ഇതൊന്നും. ജപ്പാനിലെ ഏറ്റവും വിലകൂടിയതും രുചികരവുമായി ഭക്ഷണവിഭവങ്ങളിലൊന്നായ ‘ഫ്യൂഗു” ഉണ്ടാക്കുന്നത് ഈ പഫർഫിഷ് ഉപയോഗിച്ചാണ്.മാത്രമല്ല ഈ വിഭവത്തിന്റെ അവിടുത്തെ വില പ്ളേറ്റിന് 200 ഡോളർ (ഏകദേശം 1500 രൂപയാണ്) ആണ് . പഫർഫിഷിന്റെ ശരീരത്തിലെ വിഷമുള്ള ഭാഗം മാറ്റിയാണ് ഇവയെ പാകം ചെയ്യുന്നത്.

വളരെ വിദഗ്ദ്ധ പരിശീലനം ലഭിച്ച ഷെഫുമാർക്ക് മാത്രമേ ഈ വിഷഭാഗങ്ങൾ നീക്കം ചെയ്ത് ഇവയെ ഭക്ഷ്യയോഗ്യമാക്കാൻ സാധിക്കുകയുള്ളൂ എന്നതാണ് വാസ്തവം. ടേബിളിൽ നിങ്ങൾക്ക് മുൻപിൽ മയിൽ, ആമ, പൂമ്പാറ്റ എന്നിവയുടെ ആകൃതിയിലാണ് ഫ്യൂഗു വിളമ്പുക. ഉള്ളിൽ ചെന്നാൽ അപകടസാദ്ധ്യത വളരെ കൂടുതലുള്ളവയാണ് ഇവയെങ്കിലും ജപ്പാനിലെ മിക്ക ആളുകളും പഫർഫിഷ് വിഭവങ്ങൾ രുചിച്ച് നോക്കാൻ അതിയായി ആഗ്രഹിക്കുന്നവരാണ്.

നിലവിൽ ജപ്പാനിൽ ഓരോ വർഷവും ആറോളം പേരാണ് പഫർഫിഷിന്റെ മാരക വിഷം അകത്തുചെന്ന് മരണപ്പെടുന്നതെന്നാണ് റിപ്പോർട്ടുകൾ. അതിമാരക വിഷമായ ടെട്രോഡോടോക്സിൻ ആണ് പഫർഫിഷിൽ ഉള്ളത്. വളരെ തടിച്ച് വീർത്ത ശരീരപ്രകൃതിയുള്ള ഇവ തീരെ മന്ദഗതിയിലാണ് നീന്തുക. എപ്പോഴെങ്കിലും ശത്രുക്കൾ തന്നെ പിന്തുടരുന്നുണ്ടെന്ന് അറിഞ്ഞുകഴിഞ്ഞാൽ ഇലാസ്റ്റിക് പോലുള്ള വയറ്റിൽ വെള്ളം നിറഞ്ഞ് വീണ്ടും വീർത്ത് നിന്ന് അവയെ പേടിപ്പിക്കും. രീതിയിലാണ് ശത്രുക്കളിൽനിന്ന് അവ സാഹസികമായി രക്ഷപ്പെടുന്നത്.

സാധാരണയായി ഒരിഞ്ച് മുതൽ രണ്ടടി വരെ നീളത്തിൽ വളരുന്ന പഫർഫിഷുകൾ ശുദ്ധജലത്തിലാണ് വളരുന്നത്.
മാത്രമല്ല, ഉഷ്ണമേഖലാ സമുദ്രജലത്തിലാണ് സാധാരണയായി പവർഫിഷുകൾ കാണപ്പെടുന്നത്. അപൂർവമായി കടലിലെ ഉപ്പുവെള്ളത്തിലും ചില പഫർഫിഷുകളെ കാണാൻ കഴിയും. ഇവയ്ക്ക് നാല് പല്ലുകളാണുള്ളത്. പൂർണ്ണ ആരോഗ്യമുള്ള മുതിർന്ന 30 മനുഷ്യരെ കൊല്ലാൻ ആവശ്യമായ വിഷവസ്തു ഒരു പഫർഫിഷിൽ അടങ്ങിയിട്ടുണ്ട്. ഇവയുടെ വിഷബാധയേറ്റാൽ ചികിത്സിച്ച് ഭേദമാക്കാനുള്ള ഒരു മറുമരുന്നും ഇതുവരെ കണ്ടുപിടിച്ചിട്ടില്ല.