സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ സ്വന്തമാക്കി പോൾ ആർ മിൽഗ്രോമിനും റോബർട്ട് ബി വിൽസനും

single-img
12 October 2020

ഈ വര്‍ഷത്തെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം പോൾ ആർ മിൽഗ്രോമിനും റോബർട്ട് ബി വിൽസണിനും സ്വന്തമാക്കി. ഇരുവര്‍ക്കും ലേല സിദ്ധാന്തത്തിനും പുതിയ ലേല ഫോർമാറ്റുകളുടെ കണ്ടുപിടുത്തങ്ങൾക്കുമാണ് പുരസ്കാരം ലഭിച്ചത്. ബിസിനസില്‍ യുക്തിസഹമായ ലേലക്കാർ പൊതുമൂല്യത്തെക്കുറിച്ചുള്ള തങ്ങളുടെ കാഴ്ച്ചപ്പാടിനും കണക്കുകൂട്ടലിനും താഴെയായി ബിഡ്ഡുകൾ സമർപ്പിക്കുന്നത് എന്തുകൊണ്ടാണെന്ന് ലോകത്തിന് മുന്നിൽ റോബർട്ട് വിൽസൺ തന്റെ ​ഗവേഷണങ്ങളിലൂടെ തെളിയിച്ചു.

ഇതുമൂലം വളരെയധികം പണം നൽകുന്നതിനെക്കുറിച്ചും നഷ്ടപ്പെടുന്നതിനെക്കുറിച്ചും ഓരോ ലേലക്കാരനും ആശങ്കാകുലരാണെന്നും അ​ദ്ദേഹം കണ്ടെത്തുകയുണ്ടായി. അതേസമയം പോൾ മിൽഗ്രോം ലേലത്തെക്കുറിച്ച് കൂടുതൽ പൊതുവായ ഒരു സിദ്ധാന്തം ആവിഷ്കരിക്കുകയുണ്ടായി, ഇത് പൊതുവായ മൂല്യങ്ങളെ സംബന്ധിച്ച് മാത്രമുളളതായിരുന്നില്ല, ലേലത്തിൽ പങ്കെടുക്കുന്നവരു‌ടെ വ്യത്യാസപ്പെട്ടിരിക്കുന്ന സ്വകാര്യ മൂല്യങ്ങളെക്കുറിച്ചുകൂടി പ്രതിപാദിക്കുന്നതായിരുന്നു എന്നതായിരുന്നു പ്രത്യേകത.