അസംബന്ധവും നുണയും പറയാതിരിക്കുക, അലറിവിളിക്കാതിരിക്കുക; റിപ്പബ്ലിക് ടിവിക്കെതിരെ സല്‍മാന്‍ ഖാന്‍

single-img
12 October 2020

ചാനലുകള്‍ തമ്മിലുള്ള മത്സരത്തില്‍ മുന്നിലെത്താന്‍ ടിആര്‍പി റേറ്റിങ്ങില്‍ തട്ടിപ്പ് നടത്തിയ അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവിയുള്‍പ്പെടെയുള്ള ചാനലുകള്‍ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ രംഗത്തെത്തി. നിലവില്‍ ചെയ്യുന്ന കാര്യം അവര്‍ ഇനിയും തുടരുകയാണെങ്കില്‍ അത്തരം ചാനലുകള്‍ അടച്ചുപൂട്ടേണ്ടി വരുമെന്നായിരുന്നു സല്‍മാന്‍ ഖാന്‍ പറഞ്ഞത്.

റിയാലിറ്റി ഷോയായ ബിഗ് ബോസ് 14 ന്റെ വീക്കെന്‍ഡ് എപ്പിസോഡില്‍ മത്സരാര്‍ത്ഥികളോട് സംസാരിക്കവേയായിരുന്നു സല്‍മാന്‍ രാജ്യത്തെ ടിആര്‍പി റേറ്റിങ്ങില്‍ കൃത്രിമം കാണിച്ച ചാനലുകള്‍ക്കെതിരെ സംസാരിച്ചത്. ചാനലുകള്‍ ഏത് ഷോ ആയാലും ശരിയായ വഴിയിലാവണം മത്സരിക്കേണ്ടത്. അവര്‍ ഒരിക്കലും ടിആര്‍പി റേറ്റിങിന് വേണ്ടി എന്തും ചെയ്യരുത്.

ആദ്യത്തെ ദിവസം മുതല്‍ നിങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന പ്രതികരണം എന്താണെന്ന് ഞാന്‍ കണ്ടിട്ടില്ല.
പൂര്‍ണ്ണമായും സത്യസന്ധരായിരിക്കുക. അസംബന്ധവും നുണയും പറയാതിരിക്കുക, അലറിവിളിക്കാതിരിക്കുക, അധികൃതര്‍ നിങ്ങളുടെ ചാനല്‍ പൂട്ടിക്കളയും. തനിക്ക് പറയാനുള്ള കാര്യം താന്‍ പരോക്ഷമായി പറഞ്ഞിട്ടുണ്ട് എന്നും സല്‍മാന്‍ ഖാന്‍ പറഞ്ഞു

നേരത്തെ സല്‍മാനെതിരെ അര്‍ണബ് ഗോസ്വാമി നടത്തിയ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ബോളിവുഡ് യുവതാരമായിരുന്ന സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിലും ചലച്ചിത്രമേഖലയിലെ അംഗങ്ങള്‍ക്കെതിരായി ഉയരുന്ന മയക്കുമരുന്ന് ആരോപണങ്ങള്‍ക്കുമിടയില്‍ മൗനം പാലിച്ചിരിക്കുകയാണ് സല്‍മാനെന്നുംഅദ്ദേഹം എവിടെയാണെന്ന് അറിയാന്‍ താത്പര്യമുണ്ടെന്നുമായിരുന്നു അര്‍ണബ് പറഞ്ഞത്.