പിണറായി വിജയൻ ക്രിമിനൽ പശ്ചാത്തലമുള്ള മുഖ്യമന്ത്രി: മുല്ലപ്പള്ളി

single-img
12 October 2020

ഫാ​സി​സ്റ്റ് മ​ന​സാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​ള്ള​തെന്ന് കെപിസിസ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഏ​കാ​ധി​പ​തി​യും ക്രൂ​ര​നാ​യ, ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ല​മു​ള്ള മു​ഖ്യ​മ​ന്ത്രി​യാ​ണ് ഇ​പ്പോ​ൾ സം​സ്ഥാ​ന​ത്തു​ള്ള​തെ​ന്നും മു​ല്ല​പ്പ​ള്ളി വി​മ​ർ​ശി​ച്ചു.

അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ളു​യ​രു​മ്പോൾ തു​ട​രെ ക​ള്ളം പ​റ​യു​ന്ന മു​ഖ്യ​മ​ന്ത്രി​യി​ൽ ജ​ന​ങ്ങ​ൾ​ക്കു വി​ശ്വാ​സം ഇ​ല്ലാ​താ​യെ​ന്നു മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ പറഞ്ഞു.

സി​പി​എ​മ്മി​ന്‍റെ ചാ​ന​ൽ തൊ​ഴി​ലാ​ളി​ക​ൾ പോ​ലും ചാ​ന​ൽ ച​ർ​ച്ച​ക​ളി​ൽ പോ​കാ​തെ വി​ട്ടു​നി​ൽ​ക്കു​ന്നു. ക​ള്ളം പ​റ​യാ​ൻ ക​ഴി​യി​ല്ലെ​ന്നു മ​ന​സി​ലാ​ക്കി​യാ​ണ് സി​പി​എ​മ്മു​കാ​ർ ചാ​ന​ൽ ച​ർ​ച്ച​ക​ളി​ൽ​നി​ന്നു ബോ​ധ​പൂ​ർ​വം മാ​റി നി​ൽ​ക്കു​ന്ന​തെ​ന്നും കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് ആ​രോ​പി​ച്ചു.