ലോക്ക്ഡൗണ്‍ എത്തും മുന്‍പേ മദ്യലഹരിയില്‍ തെരുവുകളില്‍ ആഘോഷമാക്കി യുവതീയുവാക്കള്‍

single-img
10 October 2020

കോവിഡ് വ്യാപനം നിയന്ത്രിക്കാൻ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നടപടി നിലവില്‍ വരുന്നതിന്റെ തൊട്ടുമുമ്പായി ഇംഗ്ലണ്ടിന്റെ തെരുവുകളില്‍ യുവാക്കള്‍ അതിനെ വരവേറ്റത് മദ്യപിച്ച് പൂസായി .കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെ ബാറുകളും പബുകളും റസ്‌റ്റോറന്റുകളും അടച്ചുപൂട്ടാന്‍ അധികൃതർ തീരുമാനിച്ച പിന്നാലെയാണ് യുവതീയുവാക്കള്‍ ആഘോഷവുമായി തെരുവുകളില്‍ നിറഞ്ഞത്.

രാജ്യമാകെ കൊവിഡ് വ്യാപനം ശക്തിയാവുന്ന പശ്ചാത്തലത്തിലാണ് ഇപ്പോൾ ലോക്ക് ഡൌൺ ഉൾപ്പെടെ സര്‍ക്കാര്‍ പുതിയ നടപടികള്‍ പ്രഖ്യാപിച്ചത്. എന്നാല്‍ നിയന്ത്രണങ്ങള്‍ വിജയിക്കുമോ എന്ന സംശയം ഉയര്‍ത്തുന്ന തരത്തില്‍ സാധാരണ അടക്കുന്നതിനും മുമ്പേ ബാറുകളും പബുകളും അടച്ചതിനെ തുടര്‍ന്ന് പലയിടങ്ങളിലും യുവാക്കള്‍ പ്രശ്‌നമുണ്ടാക്കുന്ന കാഴ്ചകളാണ് കാണാന്‍ സാധിച്ചത്.

സോഷ്യല്‍ മീഡിയകളില്‍ ഉള്‍പ്പെടെ ന്യൂകേസിലില്‍ നിരവധി യുവതീയുവാക്കള്‍ രാത്രി വൈകി തെരുവുകളില്‍ അലഞ്ഞുതിരിയുന്ന ദൃശ്യങ്ങള്‍ പുറത്തുവരികയും ചെയ്തു. ചിലരാവട്ടെ നേരത്തെ അടച്ചിട്ട മക്‌ഡൊണാല്‍ഡ്‌സിനു മുന്നില്‍ ചെന്ന് ഭക്ഷണം ആവശ്യപ്പെട്ട് വലിയ ബഹളമുണ്ടാക്കി.