ചൈന ഇന്ത്യക്കെതിരെ അതിർത്തിയിൽ 60,000 സൈനികരെ വിന്യസിച്ചതായി അമേരിക്ക

single-img
10 October 2020

സംഘര്‍ഷ ബാധിതമായ കാശ്മീരിലെ ഇന്ത്യാ ചൈന അതിര്‍ത്തിയിൽ വീണ്ടും ചൈന സൈനികരെ വിന്യസിച്ചതായി അമേരിക്കയുടെ വെളിപ്പെടുത്തല്‍. ഇന്ത്യയുടെ വടക്ക് ഭാഗത്തെ അതിർത്തിയായ യഥാര്‍ത്ഥ നിയന്ത്രണ രേഖയിൽ ഇതിനകം ചൈന 60,000ത്തോളം സൈനികരെ വിന്യസിച്ചതായാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറയുകയായിരുന്നു. ചൈന ചെയ്യുന്നത് ഒരു മോശം പെരുമാറ്റമാണെന്നും ഈ നടപടി ക്വാഡ് രാജ്യങ്ങള്‍ ഇത് ഒരു ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു.

പ്രശസ്തമായ ദ ഗയ് ബെൻസൺ ഷോ എന്ന അഭിമുഖ പരിപാടിയിലാണ് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കിയത്. അമേരിക്ക, ഇന്ത്യ, ജപ്പാന്‍, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളാണ് ക്വാഡ്രിലാറ്ററല്‍ സെക്യൂരിറ്റി ഡയലോഗ് അഥവ ക്വാഡിൽ അംഗങ്ങളായ രാജ്യങ്ങള്‍. ക്വാഡിലെ അംഗരാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാര്‍ ചൊവ്വാഴ്ച ടോക്കിയോയിൽ വച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. രാജ്യത്തെ പ്രതിനിധീകരിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കരും പങ്കെടുത്തിരുന്നു.

ചൈനയുടെ ഇന്തോ-പസഫിക്, ദക്ഷിണ ചൈനാ കടൽ, കിഴക്കൻ ലഡാക്കിലെ യഥാർത്ഥ നിയന്ത്രണ രേഖ (എൽഎസി) എന്നിവിടങ്ങളിൽ നടത്തുന്ന കടന്നു കയറ്റത്തിന്റെ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച നടന്നത്. ഈ യോഗത്തില്‍ ഇതയ്ന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കറും പോംപിയോയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.