സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയാൻ പ്രയോഗിക്കുന്ന കോഫെപോസ ചുമത്തി; സ്വപ്ന സുരേഷും സന്ദീപും കരുതൽ തടങ്കലിലേക്ക്

single-img
10 October 2020

തിരുവനന്തപുരം വിമാന താവളം വഴി നടന്ന സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷും സന്ദീപും
നീങ്ങുന്നത് കരുതൽ തടങ്കലിലേക്ക്. ഇവര്‍ക്കെതിരെ ഇന്ന് സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയാൻ പ്രയോഗിക്കുന്ന കോഫെപോസ ചുമത്തി. ഹൈക്കോടതിയിലെ ജ‌ഡ്ജിമാർ അടങ്ങിയ കേന്ദ്ര കോഫെപോസ സമിതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

സാധാരണയായി സ്ഥിരം സാമ്പത്തിക കുറ്റവാളികൾക്കെതിരെയാണ് കോഫെപോസ നിയമം ചുമത്തുന്നത്.
സ്വര്‍ണ്ണ കടത്ത് കേസിലെ പ്രതികൾ രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് ഭീഷണിയാണെന്ന കസ്റ്റംസിന്റെ വാദം അംഗീകരിച്ചാണ് സമിതിയുടെ ഇപ്പോഴത്തെ നടപടി. നിലവില്‍ കോഫെപോസ ഉത്തരവിന്റെ പകർപ്പ് പ്രതികൾക്ക് കൈമാറിയിട്ടുണ്ട്. എന്നാല്‍ ഇതിനെതിരെ പ്രതികൾക്ക് കോടതിയെ സമീപിക്കാനും ഇനി അവസരമുണ്ട്.