ഭാഗ്യലക്ഷ്മിയും സംഘവും ഉടൻ അറസ്റ്റിലായേക്കും

single-img
10 October 2020

സ്ത്രീകളെ അപമാനിച്ച അശ്ലീല യൂട്യൂബർ വിജയ് പി നായരെ താമസ സ്ഥലത്ത് ത്തെി അതിക്രമിക്കുകയും കയ്യേറ്റം ചെയ്യുകയും കരിയോയില്‍ ഒഴിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതികളെ ഉടൻ അറസ്റ്റു ചെയ്യുമെന്ന് സൂചനകൾ. ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെയും ദിയ സനയുടെയും ലക്ഷ്മി അറക്കലിൻ്റയും മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. 

ജാമ്യാപേക്ഷ തള്ളിയതിനാൽ ഇവരുടെ അറസ്റ്റും റിമാന്‍ഡും ഒഴിവാക്കാന്‍ സാധിക്കില്ലെന്നാണ് വിവരം.ഇന്നലെ ജാമ്യാപേക്ഷ പരിഗണിച്ച കോടതി മൂവരെയും രൂക്ഷമായാണ് വിമർശിച്ചത്. കായികബലം കൊണ്ട് നിയമത്തെ നേരിടാന്‍ കഴിയില്ലെന്നും ഒട്ടും സംസ്‌കാരമില്ലാത്ത പ്രവൃത്തിയാണ് പ്രതികള്‍ ചെയ്തതെന്നും കോടതി വിമര്‍ശിച്ചിരുന്നു. 

സമാധാനവും നിയമവും കാത്തുസൂക്ഷേക്കണ്ട ചുമതല കോടതിക്ക് ഉണ്ടെന്നും അതില്‍ നിന്നും പിന്മാറാനാകില്ലെന്നും കോടതി ഉത്തരവിലൂടെ അറിയിച്ചു. സ്ത്രീകളാണെന്നുള്ള പരിഗണനയോടെ തുടര്‍ നടപടി സ്വീകരിക്കാനാണ് കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്. 

 സെപ്തംബര്‍ 26ന്,  സമൂഹ മാധ്യമങ്ങളില്‍ സ്ത്രീകളെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് വിജയ് പി നായരുടെ ദേഹത്ത് ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തില്‍ എത്തിയ സംഘം കരി ഓയില്‍ ഒഴിക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നു എന്നാണ് കേസ്.