കേന്ദ്രമന്ത്രി റാം വിലാസ് പാസ്വാൻ അന്തരിച്ചു; മരണം ഹൃദയശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയിൽ കഴിയുമ്പോൾ

single-img
8 October 2020

കേന്ദ്ര ഭക്ഷ്യവകുപ്പ് മന്ത്രി റാം വിലാസ് പാസ്വാൻ (Ram Vilas Paswan) അന്തരിച്ചു. ലോക് ജനശക്തി പാർട്ടി നേതാവായിരുന്ന ഇദ്ദേഹം ദളിത് വിഭാഗത്തിൽ നിന്നുള്ള രാജ്യത്തെ അറിയപ്പെടുന്ന രാഷ്ട്രീയനേതാക്കളിലൊരാളാണ്.

“പപ്പാ അങ്ങ് ഈ ലോകത്തില്ല. പക്ഷേ അങ്ങ് എവിടെപ്പോയാലും എന്നോടൊപ്പമുണ്ടാകുമെന്ന് എനിക്കറിയാം.. മിസ് യു പപ്പാ”

എന്നായിരുന്നു റാം വിലാസ് പാസ്വാന്റെ മരണവാർത്ത അറിയിച്ചുകൊണ്ട് മകനും ലോക് ജനശക്തി പാർട്ടി തലവനുമായ ചിരാഗ് പാസ്വാൻ ട്വീറ്റ് ചെയ്തത്.

ഡൽഹിയിലെ ഒരു ആശുപത്രിയിൽ വെച്ച് കഴിഞ്ഞയാഴ്ച അദ്ദേഹത്തിന് ഹൃദയശസ്ത്രക്രിയ നടത്തിയിരുന്നു.

Ram Vilas Paswan, union minister, passes away