ഫ്ര​ഞ്ച്, അ​മേ​രി​ക്ക​ന്‍ ഗ​വേ​ഷ​കർക്ക് ര​സ​ത​ന്ത്ര​ത്തി​നു​ള്ള നൊ​ബേ​ൽ; പുരസ്‌കാരം പ​ങ്കി​ട്ട് വ​നി​ത​ക​ൾ

single-img
7 October 2020

​ഈ വ​ര്‍​ഷ​ത്തെ ര​സ​ത​ന്ത്ര​ത്തി​നു​ള്ള നൊ​ബേ​ല്‍ പു​ര​സ്‌​കാ​രം ഫ്ര​ഞ്ച് ഗ​വേ​ഷ​ക ഇ​മാ​നു​വ​ല്‍ ഷോപെന്‍റിയെ​ക്കും അ​മേ​രി​ക്ക​ന്‍ ഗ​വേ​ഷ​ക ജ​ന്നി​ഫ​ര്‍ എ ​ഡൗ​ഡ്‌​ന​യ്ക്കും. റോ​യ​ല്‍ സ്വീ​ഡി​ഷ് അ​ക്കാ​ദ​മി ഓ​ഫ് സ​യ​ന്‍​സ് സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ ഗോ​റ​ന്‍ ഹ​ന്‍​സ​ണ്‍ ആ​ണ് പു​ര​സ്‌​കാ​രം പ്ര​ഖ്യാ​പി​ച്ച​ത്. ജീ​നോം എ​ഡി​റ്റിം​ഗി​നു​ള്ള ക്രി​സ്പ​ര്‍ (CRISPR/Cas9) വി​ക​സി​പ്പി​ച്ചെ​ടു​ത്ത​തി​നാ​ണ് പു​ര​സ്കാ​രം.

ബെ​ര്‍​കി​ലി​യി​ലെ യൂ​ണി​വേ​ഴ്‌​സി​റ്റി ഓ​ഫ് കാ​ലി​ഫോ​ര്‍​ണി​യ​യി​ലെ ഗ​വേ​ഷ​ക​യാ​ണ് ജ​ന്നി​ഫ​ര്‍. ബെ​ര്‍​ലി​നി​ലെ മാ​ക്‌​സ് പ്ലാ​ങ്ക് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ലെ പ്രൊ​ഫ​സ​റാ​ണ് ഇ​മാ​നു​വ​ല്‍. 8.2കോ​ടി രൂ​പ​യാ​ണ് നൊ​ബേ​ല്‍ പു​ര​സ്‌​കാ​ര​ത്തു​ക.