ബിജെപിയിൽ ചേരുമെന്നാര് പറഞ്ഞു? മറ്റു പാർട്ടികളിൽ ചേരുമെന്ന അഭ്യൂഹം ശരിയല്ല: ഖുഷ്ബു

single-img
7 October 2020

ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ തള്ളി നടിയും കോൺഗ്രസ് ദേശീയ വക്താവുമായ ഖുഷ്ബു. മറ്റു പാർട്ടികളിൽ ചേരുമെന്ന അഭ്യൂഹം ശരിയല്ലെന്ന് ഖുഷ്ബു. കോൺഗ്രസിൽ പൂർണമായും സംതൃപ്തയാണെന്നും ഖുഷ്ബു ഡൽഹിയിൽ പറഞ്ഞു. പാർലമെന്റ് തിരഞ്ഞെടുപ്പിൽ സീറ്റിന് ശ്രമിച്ചെങ്കിലും ലഭിച്ചില്ല. ദേശീയ വിദ്യാഭ്യാസ നയത്തെ പിന്തുണച്ചു ട്വീറ്റ് ചെയ്യുക കൂടി ചെയ്തതോടെ നടി പാർട്ടി വിടുമെന്ന അഭ്യൂഹം ചില പത്രങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു.

ദേശീയ വിദ്യാഭ്യാസ നയത്തിൽ കോൺഗ്രസുമായി വിയോജിക്കുകയാണെന്നും ഇക്കാര്യത്തിൽ രാഹുൽ ഗാന്ധിയോട് മാപ്പു ചോദിക്കുന്നുവെന്നുമായിരുന്നു ഖുഷ്ബുവിന്റെ ട്വീറ്റ്. നേതൃത്വത്തിന്റെ കളിപ്പാവയാകുന്നതിനെക്കാൾ വസ്തുതകൾ തുറന്നു പറയാനാണു തനിക്ക് ഇഷ്ടമെന്നും ഖുഷ്ബു വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ശക്തമായി പ്രചരിച്ചത്.

എന്നാൽ കഴിഞ്ഞ ദിവസം ഹാഥ്രസ് യുവതിക്കു നീതി തേടി നടത്തിയ പ്രതിഷേധത്തിൽ ഖുഷ്ബു പങ്കെടുത്തിരുന്നു. കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയായിരുന്നു അത്.