തെന്നിന്ത്യൻ താരം കാജൽ അഗർവാള്‍ വിവാഹിതയാകുന്നു; വരൻ ഗൗതം

single-img
6 October 2020

തെന്നിന്ത്യൻ താരം കാജൽ അഗർവാള്‍ വിവാഹിതയാകുന്നു. ബിസിനസ്മാനും ഇന്റീരിയർ ഡിസൈനറുമായ ഗൗതം കിച്ച്ലു ആണ് വരൻ. നടി തന്നെയാണ് വിവാഹവാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഒക്ടോബര്‍ 30ന് മുംബൈയിൽ വച്ചാണ് വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രമടങ്ങിയ ചെറിയ ചടങ്ങിൽ വച്ചാകും വിവാഹമെന്ന് നടി വ്യക്തമാക്കി.

View this post on Instagram

♾🙏🏻

A post shared by Kajal Aggarwal (@kajalaggarwalofficial) on

“2020 ഒക്ടോബർ 30 ന് മുംബൈയിൽ, അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുക്കുന്ന വളരെ ലളിതമായ ഒരു ചടങ്ങിൽ വെച്ച് ഗൗതം കിച്ച്‌ലുവും ഞാനും വിവാഹിതരാവുകയാണെന്ന് അറിയിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഈ മഹാമാരി ഞങ്ങളുടെ സന്തോഷത്തിന്റെ തിളക്കം കുറയ്ക്കുന്നുണ്ട്, എന്നാൽ ജീവിതം ഒരുമിച്ച് ആരംഭിക്കുന്നതിന്റെ ആവേശത്തിലാണ് ഞങ്ങൾ. ഇക്കാലമത്രയും നിങ്ങൾ നൽകിയ സ്നേഹത്തിനു നന്ദി, പുതിയ യാത്ര ആരംഭിക്കുമ്പോഴും നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹാശിസ്സുകൾ വേണം. ഞാനേറെ വിലമതിക്കുന്ന, എനിക്ക് സന്തോഷം തരുന്ന, പ്രേക്ഷകരെ രസിപ്പിക്കുന്ന കാര്യങ്ങൾ ഇനിയും തുടരും. അനന്തമായ പിന്തുണയ്ക്ക് നന്ദി.” കാജൽ കുറിച്ചു.

View this post on Instagram

☘️💚

A post shared by Kajal Aggarwal (@kajalaggarwalofficial) on