സനൂപ് വധം; മുഖ്യപ്രതി നന്ദൻ പിടിയിൽ

single-img
6 October 2020

സി​പി​എ​മ്മി​ന്‍റെ പു​തു​ശേ​രി ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി സ​നൂ​പ് കൊ​ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ മുഖ്യപ്രതി നന്ദൻ പിടിയിൽ. നന്ദനാണ് സനൂപിനെ കുത്തിയതെന്ന് നേരത്തെ പൊലീസ് വ്യക്തമാക്കിയിരുന്നു. തൃശ്ശൂ‍ർ ജില്ലയിലെ ഒളിസങ്കേതത്തിൽ നിന്നാണ് ഇയാളെ അന്വേഷണ സംഘം പിടികൂടിയത്. സനൂപിനെ കൊല്ലണമെന്ന ഉദേശ്യത്തോടെ തന്നെയാണ് നന്ദൻ കുത്തിയതെന്നാണ് എഫ്ഐആർ.

കൊലപാതകം നടന്ന രാത്രി തന്നെ പ്രതികളായ നന്ദൻ, ശ്രീരാഗ്, സതീഷ്, അഭയരാജ് എന്നിവര്‍ ചിറ്റിലങ്ങാട്ട് നിന്ന് മുങ്ങിയിരുന്നു. പിന്നീട് നന്ദനെ തൃശൂര്‍ ജില്ലയിലെ ചിലയിടങ്ങില്‍ കണ്ടതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. നന്ദൻ രണ്ടുമാസം മുമ്പാണ് ഗൾഫിൽ നിന്ന് നാട്ടിലെത്തിയത്.

നന്ദൻ രാജ്യം വിടാൻ സാധ്യതയുണ്ടെന്ന അനുമാനത്തെ തുടർന്ന് ഇയാളുടെ പാസ്പോർട്ട് അടക്കമുള്ള രേഖകൾ പൊലീസ് പിടിച്ചെടുത്തിരുന്നു. . സനൂപിനെ കുത്തുകയും തലയ്ക്കടിച്ച് വീഴ്ത്തുകയും ചെയ്തത് നന്ദനാണെന്ന് പൊലീസ് പറയുന്നു.