അരിയാഹാരം കഴിക്കാതെ 89 വയസ്സുവരെ: പഴയിടം കോരോത്ത് രഘുനാഥപണിക്കര്‍ അന്തരിച്ചു

single-img
6 October 2020

ആവശ്യത്തിലധികം അരിയാഹാരം കഴിക്കുന്നവരാണ് മലയാളികൾ. രാജ്യത്തു തന്നെ രണ്ടുനേരം ചോറ് കഴിക്കുന്ന ജീവിക്കുന്ന കേരളീയരെ പോലെയുള്ളവരെ മറ്റൊരു സംസ്ഥാനത്തു ചെന്നാലും ചിലപ്പോൾ കാണാൻ കഴിയില്ല. എന്നാൽ അരിയാഹാരം കഴിക്കാതെ ഇക്കാലമാത്രയും ജീവിച്ച ഒരു വ്യക്തിയുണ്ട്. അതും മലയാളി. ജീവന്‍ പൊലിയും വരെ ചോറോ അരികൊണ്ടുള്ള മറ്റെന്തെങ്കിലും ആഹാരമോ കഴിക്കില്ലെന്ന പ്രതിജ്ഞയില്‍ ഉറച്ചു നിന്നു ജീവിച്ച ഴയിടം കോരോത്ത് രഘുനാഥപണിക്കര്‍ കഴിഞ്ഞ ദിവസം  തൻ്റെ 89-ാം വയസ്സിൽ അന്തരിച്ചു. 

ഒരർത്ഥത്തിൽ മലയാളികൾക്ക് ഒരത്ഭുതമായിരുന്നു രാഘവപണിക്കരുടെ ജീവിതം. ജനിച്ച് ആറാം മാസത്തില്‍ നടന്ന ചോറൂണ് മുതൽ അരിയാഹാരം കഴിക്കാതെ ജീവിച്ച വ്യക്തിയാണ് രാഘുനാഥപണിക്കർ. ചെറുവള്ളി ക്ഷേത്രത്തില്‍ ചോറൂണ് നടത്തിയപ്പോള്‍ വായില്‍ വെച്ച ചോറ് തുപ്പിക്കളഞ്ഞുകൊണ്ടണ് രാജഘവ പണിക്കർ തൻ്റെ അരിയാഹാര വിരോധം പ്രകടിപ്പിച്ചതെന്നാണ് ബന്ധുക്കൾ പറയുന്നത്. നിര്‍ത്താതെ കരഞ്ഞ കുഞ്ഞിന് പിന്നീട് ഒരിക്കലും ചോറ് നല്‍കാന്‍ അച്ഛനമ്മമാര്‍ ധൈര്യപ്പെട്ടിട്ടില്ലെന്നും അവർ പറയുന്നു. 

ഈ സംഭവത്തോടെയാണ് രഘുനാഥ പണിക്കരുടെ ഭക്ഷണ ക്രമത്തില്‍ നിന്ന് ചോറും അരിയാഹാരവും പുറത്തായത്. കേരളീയ വിവാഹങ്ങളിൽ പങ്കെടുത്താലും അദ്ദേഹം ചോറ്ള കഴിക്കാറില്ലായിരുന്നു. പഴത്തിലൊ പപ്പടത്തിലൊ അവിയലിലൊ സദ്യയുണ്ണൽ ഒതുക്കിയാണ് അദ്ദേഹം വിവാഹങ്ങളിൽ പങ്കെടുത്തിരുനന്ത്. 

ഹരിയാഹാരം കഴിക്കാത്തതിൻ്റെ കാരണവും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. ഏതൊരു അരിയാഹാരത്തിൻ്റെയും ഗന്ധം മനം മടുപ്പിക്കുന്നതാണെന്നാണ് അദ്ദേഹത്തിൻ്റെ വാദം. അതുകൊണ്ടുതന്നെ അത് ഒരിക്കലും കഴിക്കാന്‍ താല്‍പ്പര്യം തോന്നിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

അരിയാഹാരം വെറുത്ത പണിക്കർക്ക് ഇഷ്ടമുള്ള വിഭവങ്ങൾ കപ്പപുഴുക്കും പാവക്ക തോരനുമായിരുന്നു. അതിശയം രഘുനാഥ പണിക്കർ കൊണ്ട് അവസാനിക്കുന്നില്ല. അദ്ദേഹത്തിൻ്റെ ജ്യേഷ്ഠന്‍ രാമകൃഷ്ണപ്പണിക്കർ 16-ാം വയസ്സിൽ നമരിച്ചിരുന്നു. മരിക്കുന്നുവരെ രാമകൃഷ്ണപ്പണിക്കരുടെ ശീലവും ഇതുതന്നെയായിരുന്നു.