ട്രംപിൻ്റെ ആരോഗ്യനില വെെറ്റ്ഹൗസ് പുറത്തുവിട്ടതിനേക്കാൾ ഗുരുതരമായിരുന്നു: വെളിപ്പെടുത്തൽ

single-img
5 October 2020

കോവിഡ് 19 ബാധിച്ച അമേരിക്കൻ  പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആരോഗ്യനില ഗുരുതരമായിരുന്നുവെന്ന് വെളിപ്പെടുത്തൽ. വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് മാര്‍ക്ക് മീഡോസാണ് വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ട്രംപിന് കോവിഡ് സ്ഥിരീകരിച്ചത്. 

പ്രസിഡന്റിൻ്റെ ആരോഗ്യനില സംബന്ധിച്ച് അന്ന് വൈറ്റ് ഹൗസ് വെളിപ്പെടുത്തിയിരുന്നതിനേക്കാള്‍ ഗുരുതരമായിരുന്നുവെന്നാണ് മീഡോസ് പറയുന്നത്. അദ്ദേഹത്തിന് പനി ബാധിച്ചിരുന്നു. രക്തത്തിലെ ഓക്‌സിജന്റെ അളവും കുറഞ്ഞിരുന്നു. ഇതേതുടര്‍ന്ന് ആശുപത്രിയിലേക്ക് മാറാന്‍ ട്രംപിനോട് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. 

ഫോക്‌സ് ന്യൂസിനോട് പ്രതികരിക്കവെയാണ് മീഡോസ് ട്രംപിൻ്റെ ആരോഗ്യനിലയെക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്. എന്നാല്‍ ഇപ്പോള്‍ പ്രസിഡൻ്റിൻ്റെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്. രക്തത്തിലെ ഓക്‌സിജന്റെ അളവും മെച്ചപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.