അഞ്ച് സംവിധായകരുടെ ‘പുത്തം പുതു കാലൈ’ ; ട്രെയിലര്‍ പുറത്തിറങ്ങി

single-img
5 October 2020

തമിഴിലെ പ്രശസ്തരായ അഞ്ചു സംവിധായകർ ഒരുക്കിയ അഞ്ച് സിനിമകള്‍. ഗൗതം മേനോൻ, സുഹാസിനി മണിരത്നം, രാജീവ് മേനോൻ, കാർത്തിക് സുബ്ബരാജ്, സുധ കൊങ്കാര എന്നിവർ ഒരുക്കുന്ന പുത്തന്‍ പുതു കാലൈയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഈ മാസം 16ന് ആമസോൺ പ്രൈമിൽ റിലീസിനൊരുങ്ങുന്ന ആന്തോളജി ചിത്രമാണ് ‘പുത്തം പുതു കാലൈ’. ലോക്ഡൗണ്‍ സമയത്ത് സംഭവിക്കുന്ന അഞ്ച് കഥകളാണ് ഇവയുടെ പ്രമേയം.

മലയാളത്തില്‍ നിന്നുള്‍പ്പെടെയുള്ള വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ജയറാം, ഉര്‍വ്വശി, കാളിദാസ് ജയറാം, കല്ല്യാണി പ്രിയദര്‍ശന്‍, ആന്‍ഡ്രിയ ജെര്‍മിയ, ഐശ്യര്യ രാജേഷ്, ശ്രുതി ഹാസന്‍, സുഹാസിനി തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. 5 ചെറു ചിത്രങ്ങളിൽ ഗൗതം വാസുദേവ് മേനോൻ ഒരുക്കുന്ന സിനിമയുടെ പേര് ‘അവളും നാനും’ എന്നാണ്. ‘കോഫി, എനിവൺ’ സുഹാസിനിയും ‘റീയൂണിയൻ’ രാജീവ് മേനോനും ‘മിറാക്കിള്‍’ കാര്‍ത്തിക് സുബ്ബരാജും ‘ഇളമൈ ഇദോ ഇദോ’ സുധ കൊങ്കരയും ഒരുക്കിയിരിക്കുന്നു. നടൻ സൂര്യയുടെ പുതിയ ചിത്രം ‘സുരാരൈ പോട്ര്’ എന്ന സിനിമ സംവിധാനം ചെയ്യുന്നയാളാണ് സുധ കൊങ്കര.