ഓഫീസിലെ ജീവനക്കാരന് കൊവിഡ് ; മുല്ലപ്പള്ളി രാമചന്ദ്രൻ സ്വയം നിരീക്ഷണത്തിൽ

single-img
4 October 2020

കെപിസിസി ഓഫീസിലെ ജീവനക്കാരൻ കൊവിഡ് പൊസിറ്റീവ് ആയതിനെത്തുടർന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കത്തിൽ വന്നതിനെ തുടർന്നാണ് മുല്ലപ്പള്ളി ഇന്ന് സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചത്.

ഈ വ്യക്തി കഴിഞ്ഞ ഒരാഴ്ചയായി ഓഫീസിൽ ജോലിക്കെത്തിയിരുന്നില്ല. ഇന്നലെയായിരുന്നു ഇദ്ദേഹത്തിന് പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിനെ തുടർന്ന് മുല്ലപ്പള്ളി സ്വയം നിരീക്ഷണത്തിൽ പ്രവേശിക്കുകയായിരുന്നു.

അതേസമയം തിരുവനന്തപുരം നഗരസഭയിൽ ഡെപ്യൂട്ടി മേയർ ഉൾപ്പെടെ ഏഴ് കൗൺസിലർമാർക്കും 12 ജീവനക്കാർക്കും കൊവിഡ് സ്ഥിരീകരിച്ചു. ഈ വിവരം മേയർ കെ ശ്രീകുമാ‍ർ അറിയിക്കുകയായിരുന്നു. അതിനെ തുടർന്ന് ഈ മാസം മുപ്പത് വരെ തിരുവനന്തപുരം നഗരസഭയിൽ പൊതുജനങ്ങൾക്ക് കർശനമായ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്.