നടി തമന്നയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

single-img
4 October 2020

പ്രശസ്ത തെന്നിന്ത്യന്‍ നടി തമന്ന ഭാട്ടിയയ്ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഈ മാസം മാസം തന്റെ മാതാപിതാക്കള്‍ കൊവിഡ് പോസിറ്റീവായ വിവരം തമന്ന തന്നെ സോഷ്യല്‍ മീഡിയ വഴി പ്രേക്ഷകരെ അറിയിച്ചിരുന്നു.

രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നിലവില്‍ താരം ബംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണെന്നാണ് ലഭ്യമാകുന്ന വിവരം. രാജ്യത്തെ സിനിമാ താരങ്ങളില്‍ ഏറ്റവുമൊടുവിൽ കൊവിഡ് റിപ്പോർട്ട് ചെയ്തത് ഇപ്പോള്‍ തമന്നയ്ക്കാണ്. നേരത്തെ ഇവരുടെ മാതാപിതാക്കള്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ താന്‍ സുരക്ഷിതയാണെന്ന് തമന്ന അറിയിച്ചിരുന്നു.